ചെയര്‍മാനെ കണ്ടത്തൊന്‍ ഹജ്ജ് കമ്മിറ്റി യോഗം ആറിന് തിരുവനന്തപുരത്ത്


കോഴിക്കോട്: പുതിയ ചെയര്‍മാനെ കണ്ടത്തെുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് നടക്കും. വകുപ്പ്മന്ത്രി കെ.ടി. ജലീലിന്‍െറ ഓഫിസില്‍ ഉച്ചക്ക് 2.30 നാണ് യോഗം ചേരുക.

ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ കണ്ടെത്തേണ്ടി വന്നത്. 2015ല്‍  യു.ഡി.എഫ് ഭരണത്തില്‍ നിലവില്‍ വന്ന ഇപ്പോഴത്തെ ഹജ്ജ് കമ്മിറ്റിയുടെ കാലാവധി 2018 വരെയാണ്. ഈ കാലയളവിലേക്കാണ് പുതിയ ചെയര്‍മാനെ കണ്ടെത്തേണ്ടത്. 15 അംഗങ്ങളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലുള്ളത്. ചെയര്‍മാന്‍ ബാപ്പു മുസ്ലിയാരുടെ മരണത്തോടെ അംഗബലം 14 ആയി.

ബാപ്പു മുസ്ലിയാര്‍ക്ക് പകരം പുതിയ അംഗത്തെ നിശ്ചയിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എം.എല്‍.എമാരായ കെ.വി. അബ്ദുല്‍ ഖാദര്‍, വി. അബ്ദുറഹ്മാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി,  വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍, പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി,  ഡോ. ഇ.കെ. അഹമ്മദ്കുട്ടി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, മുഹമ്മദ് ചായിന്‍റാടി,  നസിറുദ്ദീന്‍ നാദാപുരം, എ.കെ. അബ്ദുറഹ്മാന്‍, എം. അഹമ്മദ് മൂപ്പന്‍, ശരീഫ് മണിയാറ്റുകുടി എന്നിവരാണ് അംഗങ്ങള്‍.  മലപ്പുറം ജില്ല കലക്ടര്‍ അമിറ്റ് മീണ എക്സ് ഒഫീഷ്യോ അംഗമാണ്.

പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ്, ഹജ്ജ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനും പലതവണ ഹജ്ജ് കമ്മിറ്റി അംഗവുമായ വ്യക്തിയാണ്. സുന്നി കാന്തപുരം വിഭാഗം നേതാവുകൂടിയായ ഇദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സര്‍ക്കാറിന് താല്‍പര്യമുണ്ട്. എന്നാല്‍, യു.ഡി.എഫ് ഭരണത്തില്‍ രൂപവത്കരിച്ച ഹജ്ജ് കമ്മിറ്റിയായതിനാല്‍ മറ്റ് അംഗങ്ങളെല്ലാം പ്രഫ. ഹമീദിനെ പിന്തുണക്കുമോ എന്നതും വിഷയമാണ്. ഈ സാഹചര്യത്തില്‍ അംഗങ്ങളുടെ ഹിതമറിഞ്ഞശേഷമായിരിക്കും സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുക. യോഗം തലസ്ഥാന നഗരിയിലേക്ക് വിളിച്ചുചേര്‍ത്തതിന്‍െറ ഉദ്ദേശ്യവും ഇതുതന്നെയാണെന്നാണ് സൂചന.

വഖഫ് ബോര്‍ഡിലോ ഹജ്ജ് കമ്മിറ്റിയിലോ ഇടപെട്ട് വിവാദമുണ്ടാക്കേണ്ടതില്ളെന്നാണ്  സര്‍ക്കാറിന്‍െറ പൊതുവെയുള്ള തീരുമാനം. അതുകൊണ്ടുതന്നെ, അംഗങ്ങളുടെ ഹിതവും പൊതുധാരണയുടെ അടിസ്ഥാനത്തിലും മാത്രമേ തീരുമാനങ്ങള്‍ കൈക്കൊള്ളൂവെന്ന് വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    
News Summary - haj committe chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.