ഹജ്ജ്​ കമ്മിറ്റി പുതിയ സത്യവാങ്​മൂലം നൽകും

കൊ​ണ്ടോ​ട്ടി: നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹ​ജ്ജ്​ ക്യാ​മ്പ്​ ന​ട​ത്താ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​മി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കും. ഫെ​ബ്രു​വ​രി 19നാ​ണ്​ അ​ടു​ത്ത വാ​ദം കേ​ൾ​ക്കു​ക. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി പു​തി​യ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ് മൗ​ല​വി പ​റ​ഞ്ഞു. അ​ഞ്ചാം​വ​ർ​ഷ അ​പേ​ക്ഷ​ക​രി​ൽ 65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. 65 വ​യ​സ്സി​ന്​ പ​ക​രം 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ക്ക​ണ​െ​മ​ന്ന​തും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
 

Tags:    
News Summary - haj committee petition will file -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.