നെടുമ്പാശ്ശേരി: ഹജ്ജ് തീർഥാടനത്തിന് മൂന്ന് വിമാനത്തിലായി നെടുമ്പാശ്ശേരിയിൽനിന്ന് ശനിയാഴ്ച യാത്രയായത് 1152 വനിതകൾ. ഇതിൽ 1084 പേർ മെഹ്റം ഇല്ലാതെ യാത്ര തിരിച്ചവരാണ്. ഈ വിമാനങ്ങളിൽ 410 പേർ വീതം ആകെ 1230 പേരാണ് ഉണ്ടായിരുന്നത്. രാവിലെ 7.55നും 9.55നും രാത്രി 10.55നുമാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഈ വർഷത്തെ ഹജ്ജിന് മെഹ്റം ഇല്ലാതെ ഇന്ത്യയിൽനിന്നും യാത്ര തിരിക്കുന്ന 1308 പേരിൽ 1124 പേരും കേരളത്തിൽ നിന്നാണ്.
ഇവർക്ക് മക്കയിലും മദീനയിലും ഒരു കെട്ടിടത്തിൽതന്നെ താമസ സൗകര്യവും ഒരുക്കും. മിനയിലെ ടെൻറുകളിലും ഇവർ ഒരുമിച്ചായിരിക്കും താമസിക്കുക. കേരളത്തിൽനിന്ന് പുറപ്പെട്ടിട്ടുള്ള വനിത വളൻറിയർമാരുടെ സേവനവും ഇവർക്ക് ലഭ്യമാക്കും. ഇതുകൂടാതെ, തീർഥാടകരുമായി ഒരു വിമാനംകൂടി ശനിയാഴ്ച യാത്ര തിരിച്ചിട്ടുണ്ട്. വെള്ളക്കെട്ടുമൂലം വ്യാഴാഴ്ച വിമാനത്താവള റൺേവയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടതുമൂലം യാത്ര മുടങ്ങിയ തീർഥാടകരാണ് ശനിയാഴ്ച രാവിലെ 8.45ന് പുറപ്പെട്ട വിമാനത്തിൽ യാത്ര തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.