മലപ്പുറം: തക്കതായ കാരണത്താല്‍ ഹജ്ജിന് അപേക്ഷിക്കാന്‍ കഴിയാതെവന്ന സ്ത്രീകള്‍ക്ക് നീക്കിവെച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. പുരുഷ മെഹ്റം ഹജ്ജിന് തിരഞ്ഞെടുക്കപ്പെടുകയും ഇതോടെ പിന്നീട് ഹജ്ജ് നിര്‍വഹിക്കാന്‍ മറ്റ് മെഹ്റം ഇല്ലാത്തവരുമായ സ്ത്രീകള്‍ക്കായുള്ള സീറ്റിലേക്കാണിത്. രാജ്യത്താകെ 500 സീറ്റുകളാണ് ഇതിനായി നീക്കിവെച്ചത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.
ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ യോഗ്യരായ സ്ത്രീകള്‍ https://www.hajcommittee.gov.in ൽ ഓണ്‍ലൈനായി അപേക്ഷിച്ച് രേഖകള്‍ അപ് ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 9 ആണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. അപേക്ഷകര്‍ ഹജ്ജ് കമ്മിറ്റി മുഖേനയോ പ്രൈവറ്റായോ മറ്റേതെങ്കിലും രീതിയിലോ ഹജ്ജ് ചെയ്തിട്ടില്ലാത്തവരാകണം. 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട് വേണം. അപേക്ഷയില്‍ പുരുഷ മെഹ്റവുമായുള്ള ബന്ധം വ്യക്തമാക്കുകയും, ബന്ധം തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യുകയും വേണം. ഒരു കവറില്‍ പരമാവധി അഞ്ച് പേരായതിനാല്‍ നിലവില്‍ അഞ്ച് പേരുള്ള കവറുകളില്‍ മെഹ്റം ക്വോട്ട അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല.
രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം
മലപ്പുറം: ഹജ്ജിന് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു തുകയായ 1,42,000 രൂപ ഡിസംബര്‍ 16നകം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ബാക്കി തുക വിമാന നിരക്ക്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എംബാര്‍ക്കേഷന്‍ അടിസ്ഥാനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും. തുക സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.