മദീന: ജൂലൈ നാലിന് മദീനയിലിറങ്ങിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മദീന സന്ദര്‍ശനം പൂര്‍ത്ത ിയാക്കി വെള്ളിയാഴ്ച വൈകീട്ട് നാലിന് മക്കയിലേക്ക് നീങ്ങും. ഡല്‍ഹിയില്‍നിന്ന് എയര്‍ ഇ ന്ത്യ വിമാനത്തിലെത്തിയ 420 പേരടങ്ങുന്ന സംഘമാണ് ഒമ്പതു ബസുകളിലായി മക്കയിലേക്ക് പോവ ുന്നത്. തീർഥാടകരില്‍ അധികപേരും ആഗ്ര അലീഗഢ് സ്വദേശികളാണ്. പറയത്തക്ക പ്രയാസങ്ങ ളൊന്നുമില്ലാതെ എട്ട് ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് തീർ ഥാടകര്. നാലാം തീയതി രണ്ടാം വിമാനത്തിൽ വന്ന സംഘവും വെള്ളിയാഴ്ചതന്നെ മക്കയിലേക്ക് തിരിക്കും.
ഏഴാം തീയതി മുതല്‍ തുടങ്ങിയ മലയാളി ഹാജിമാരുടെ മദീന സന്ദര്‍ശനം പുരോഗമിക്കുന്നു. 20ാം തീയതിയാണ് കേരളത്തില്‍നിന്നുള്ള അവസാന ഹജ്ജ് വിമാനം. വ്യാഴാഴ്ച വന്ന അവസാന വിമാനത്തിലെ ഹാജിമാരുടെ താമസം മര്കസിയക്ക് പുറത്താണ്. ബാബുസ്സലാമിലെ പാലത്തിനടുത്തുള്ള ബുര്‍ജ് മുക്താറ ബില്‍ഡിങ് കിങ് ഫെെസല്‍ റോഡിനഭിമുഖമായാണ് ഇവർക്ക് താമസം. മലയാളി ഹാജിമാരുടെ സംഘം 15ാം തീയതി മുതല്‍ മക്കയിലേക്ക് നീങ്ങിത്തുടങ്ങും. കനത്ത ചൂടിന് നേരിയ ശമനം അനുഭവപ്പെട്ടുതുടങ്ങിയത് ഹാജിമാര്‍ക്ക് ആശ്വാസമാവുന്നുണ്ട്.
നാളെ നാല് വിമാനങ്ങൾ; രണ്ട് ദിവസങ്ങളിലായി 2,100 പേർ യാത്ര പുറപ്പെടും
കരിപ്പൂര്‍: വെള്ളി, ശനി ദിവസങ്ങളിലായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2,100 തീർഥാടകർ പുറപ്പെടും. വെള്ളിയാഴ്ച മൂന്ന് വിമാനങ്ങളിലായി 900 പേരും ശനിയാഴ്ച നാല് വിമാനങ്ങളിലായി 2100 പേരുമാണ് പുറപ്പെടുക. ഇക്കുറി ആദ്യമായാണ് ഒരേ ദിവസം നാല് വിമാനങ്ങൾ പുറപ്പെടുന്നത്. മുൻ ഷെഡ്യൂൾ പ്രകാരം മൂന്ന് വിമാനങ്ങളാണുണ്ടായിരുന്നത്. കരിപ്പൂരിൽ നിന്ന് അധികമായി വർധിപ്പിച്ച സർവിസാണ് ശനിയാഴ്ച പുറപ്പെടുക. ഇതോടെ, കരിപ്പൂരിൽ നിന്നുള്ള സർവിസുകൾ 37 ആയി വർധിച്ചു. വെള്ളിയാഴ്ച യാത്ര പുറപ്പെടുന്നവരിൽ 834ഉം വനിതകളാണ്.
45 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിൽ അവസരം ലഭിച്ചവരാണ് ഇവരിലധികവും. വ്യാഴാഴ്ച യാത്ര തിരിച്ച 900 പേരിൽ 713ഉം വനിതകളായിരുന്നു. വ്യാഴാഴ്ച വരെ 3999 പേരാണ് മദീനയിലെത്തിയത്. വെള്ളിയാഴ്ച രാവിലെ 9.55, ഉച്ചക്ക് 1.30, മൂന്ന് മണി എന്നീ സമയങ്ങളിലാണ് വിമാനം. ശനിയാഴ്ച രാവിലെ 8.40, ഉച്ചക്ക് 2.25, 2.45, വൈകീട്ട് 5.20നുമാണ് വിമാനങ്ങൾ. അവസാന ദിവസമാണ് ഇനി നാല് വിമാനങ്ങളുള്ളത്. വ്യാഴാഴ്ചയിലെ യാത്രയയപ്പു സംഗമത്തിനു ചെയര്മാന് സി. മുഹമ്മദ് ഫൈസി, മുഹമ്മദ് ശഫീഖ് തങ്ങള്‍ തൃക്കരിപ്പൂർ, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ എന്നിവര്‍ നേതൃത്വം നല്കി.
138 പേർക്ക് കൂടി അവസരം
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാത്തിരിപ്പ് പട്ടികയിൽനിന്ന് 138 പേർക്ക് കൂടി അവസരം. പട്ടികയിൽ 2630നും 3399നും ഇടയിലുള്ളവർക്കാണ് പുതുതായി അവസരം ലഭിച്ചത്. പാസ്പോർട്ട് സമർപ്പിച്ചവരെയാണ് തെരഞ്ഞെടുത്തത്. പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ അതാത് അപേക്ഷകരുടെ താമസ കാറ്റഗറിയും എംബാര്‍ക്കേഷന്‍ പോയൻറും പ്രകാരമുള്ള മൊത്തം തുക എസ്.ബിഐ/യൂനിയൻ ബാങ്ക് ശാഖയിൽ അടച്ച് വെള്ളിയാഴ്ച ൈവകീട്ട് അഞ്ചിനകം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.