കൊണ്ടോട്ടി: ബുധനാഴ്ച മൂന്ന് വിമാനങ്ങളിലായി 900 ഹജ്ജ് തീർഥാടകർ കരിപ്പൂർ വഴി യാത്രയാ വും. ചൊവ്വാഴ്ച രണ്ട് വിമാനങ്ങളിലായി 262 പുരുഷന്മാരും 338 സ്ത്രീകളും അഞ്ച് കുട്ടികളുമുൾ െപ്പടെ 602 പേരാണ് യാത്ര തിരിച്ചത്. ഇതോടെ ഏഴ് വിമാനങ്ങളിലായി 970 പുരുഷന്മാരും 1,130 സ്ത്രീകളുമുൾെപ്പടെ 2,100 തീർഥാടകർ പുണ്യഭൂമിയിലെത്തി.
ബുധനാഴ്ച രാവിലെ 8.50നും ഉച്ചക്ക് 2.05നും മൂന്നിനുമുള്ള വിമാനങ്ങളിലാണ് 900 പേർ യാത്രയാവുക. ഹാജിമാരെ യാത്രയാക്കാനായി നിരവധി പേരാണ് ചൊവ്വാഴ്ചയും ക്യാമ്പിലെത്തിയത്. യാത്രയയപ്പ് സംഗമത്തിന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി നേതൃത്വം നൽകി.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് 13ന് വൈകീട്ട് അഞ്ചിന് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. ആദ്യവിമാനം 14ന് ഉച്ചക്ക് രണ്ടിന് 340 തീർഥാടകരുമായി പുറെപ്പടും. എയർ ഇന്ത്യയാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.