കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് പുറപ്പെടുന്നവർക്കായി ഹജ്ജ് ഹൗസിൽ ഒരുക്കം പൂർത്തിയാകുന്നു. ക്യാമ്പിനോടനുബന്ധിച്ച ഹജ്ജ് െസല്ലിെൻറ പ്ര വർത്തനം വെള്ളിയാഴ്ച ആരംഭിക്കും. ദക്ഷിണമേഖല എ.ഡി.ജി.പി ഒാഫിസിലെ ഡിവൈ.എസ്.പി (മോേട ്ടാർ ട്രാൻസ്പോർട്ട്) എസ്. നജീബാണ് ഹജ്ജ് സെൽ ഒാഫിസർ. വിവിധ സർക്കാർ വകുപ്പുകളിൽന ിന്ന് 55 പേരെയും സെല്ലിൽ നിയമിച്ചിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്ന് ലഭിക്കുന്ന തീർഥാടകരുടെ പാസ്പോർട്ടുകൾ, മറ്റ് യാത്രരേഖകൾ എന്നിവയുടെ ചുമതല ഹജ്ജ് സെല്ലിനാണ്. ഓരോ ദിവസവും പുറപ്പെടുന്ന തീർഥാടകരുടെ പാസ്പോർട്ടുകളും മറ്റ് രേഖകളും നേരേത്ത ഇവർ തയാറാക്കി വെക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഹജ്ജ് സെൽ മുഖേനയാണ് തീർഥാടകർക്ക് ഇവ തിരികെ നൽകുക. തീർഥാടകരുടെ വിസ സ്റ്റാമ്പ് ചെയ്ത പാസ്പോർട്ട്, ലോഹവള, തിരിച്ചറിയൽ കാർഡ്, മൊബൈൽ സിംകാർഡ് എന്നിവ കഴിഞ്ഞദിവസം മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസിൽനിന്ന് കരിപ്പൂരിലെത്തിച്ചിരുന്നു. ഹജ്ജ് െസല്ലിെൻറ ട്രയൽ റണ്ണും വെള്ളിയാഴ്ച നടക്കും.
ആദ്യവിമാനം ഏഴിന് ഉച്ചക്ക് 2.25ന്
ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച ഉച്ചക്ക് 2.25ന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പുറപ്പെടും. നേരേത്തയുള്ള ഷെഡ്യൂൾ പ്രകാരം രാവിലെ 7.30നായിരുന്നു ആദ്യവിമാനം. ആദ്യദിവസം രണ്ടാമത്തെ വിമാനം ഉച്ചക്ക് മൂന്നിനും പുറപ്പെടും. കരിപ്പൂരിൽനിന്ന് ജൂലൈ ഏഴ് മുതൽ 20 വരെ സൗദി എയർലൈൻസിെൻറ 36 വിമാനങ്ങളിലായാണ് ഹാജിമാർ യാത്രയാകുക. കൊച്ചിയിൽനിന്ന് ജൂലൈ 14 മുതൽ 17 വെര എട്ട് സർവിസുകൾ എയർ ഇന്ത്യയും നടത്തും. കരിപ്പൂരിൽനിന്ന് 300ഉം കൊച്ചിയിൽനിന്ന് 340ഉം തീർഥാടകർ വീതമാണ് ഓരോ വിമാനത്തിലും പുറപ്പെടുക.
കരിപ്പൂരിൽനിന്ന് അവസാനദിവസം നാല് വിമാനങ്ങളുണ്ട്. ബാക്കി ഏഴ് ദിവസങ്ങളിൽ മൂന്നും അഞ്ച് ദിവസം രണ്ടും വിമാനങ്ങൾ വീതമാണ് പുറപ്പെടുക. 18ന് ഒരു സർവിസാണുള്ളത്. ക്യാമ്പിെൻറ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നതിനാൽ ആദ്യവിമാനത്തിൽ പുറപ്പെടേണ്ടവർ ശനിയാഴ്ച രാവിലെ ഒമ്പതിനും 11നും ഇടയിൽ ഹജ്ജ് ഹൗസിൽ എത്തണം. രണ്ടാമത്തെ വിമാനത്തിൽ പുറപ്പെടേണ്ടവർ രാവിലെ 11നും ഉച്ചക്ക് ഒന്നിനും ഇടയിലാണ് എത്തേണ്ടത്. കേരളത്തിൽനിന്ന് ഇക്കുറി മദീനയിലേക്കാണ് തീർഥാടകർ പുറപ്പെടുക. മടക്കയാത്രയാണ് ജിദ്ദയിൽ നിന്നുണ്ടാകുക. ആഗസ്റ്റ് 18ന് രാവിലെ 7.20നാണ് കരിപ്പൂരിൽ ആദ്യസംഘം തിരിച്ചെത്തുക. അന്നേദിവസം 9.50ന് രണ്ടാമത്തെ വിമാനവും എത്തും. ആദ്യദിവസം നാല് വിമാനങ്ങളുണ്ടായിരിക്കും.
അതേസമയം,ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി. യു.പിയിലെ അലീഗഢ്, ആഗ്ര, മീറത്ത്, രാംപുർ, ബുലന്ദ്ശഹർ ജില്ലകളിൽനിന്നായി 202 സ്ത്രീകളുൾപ്പെടെ 419 പേരാണ് ആദ്യ സംഘത്തിലുള്ളത്. ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി യാത്ര ഫ്ലാഗ്ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.