കാസർകോട്: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനേത്തുടര്‍ന്ന് ഹൈക് കോടതി രജിസ്റ്റര്‍ ചെയ്ത കോടതിയലക്ഷ്യക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈകോടതിയില്‍ ഹാജരാവും. കാസര്‍ഗോഡ് യു.ഡി.എഫ് ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, കണ്‍വീനര്‍ എ.ഗോവിന്ദന്‍നായര്‍ എന്നിവരും കോടതിയിലെത്തും.
ഹര്‍ത്താലിനേത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ രേഖകള്‍ സഹിതം സമർപ്പിക്കണമെന്ന് കോടതി സര്‍ക്കാരിന് നിർദേശം നല്‍കിയിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന് ഹൈകോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് വിരുദ്ധമായി അര്‍ദ്ധരാത്രിയില്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനേത്തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.