കൊട്ടാരക്കര: കു​ത്ത​ക പൊ​ളി​ച്ച്​ ഹാ​ട്രി​ക് നേടി പി. ​അ​യി​ഷ​പോ​റ്റി​

2016 ൽ ​എ​ൽ.​ഡി.​എ​ഫ് ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​വും നേ​ടി​യ​പ്പോ​ൾ ഭൂ​രി​പ​ക്ഷ​ത്തി​ൽ മു​ന്നി​ലെ​ത്തി​യ​ത് കൊ​ട്ടാ​ര​ക്ക​ര​യാ​ണ്. സി​റ്റി​ങ് എം.​എ​ൽ.​എ സി.​പി.​എ​മ്മി​ലെ പി. ​അ​യി​ഷ പോ​റ്റി 42,632 വോ​ട്ടിെൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ചു​ക​യ​റി​യ​ത്.

കോ​ൺ​ഗ്ര​സി​ലെ സ​വി​ൻ സ​ത്യ​നാ​യി​രു​ന്നു മു​ഖ്യ എ​തി​രാ​ളി. 2006 ൽ ​ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യി​ൽ​നി​ന്ന് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത അ​യി​ഷ പോ​റ്റി തു​ട​ർ​ന്ന് ന​ട​ന്ന ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഓ​രോ​ന്നി​ലും ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ച്ചാ​ണ് തി​ള​ക്കം വ​ർ​ധി​പ്പി​ച്ച​ത്. 2016 ൽ ​ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ളി​ലൊ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് - ബി ​ഇ​ട​തി​നൊ​പ്പം ചേ​ർ​ന്ന​താ​ണ്.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യും എ​ഴു​കോ​ൺ, ക​രീ​പ്ര, മൈ​ലം, കു​ള​ക്ക​ട, നെ​ടു​വ​ത്തൂ​ർ, ഉ​മ്മ​ന്നൂ​ർ, വെ​ളി​യം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ർ​ന്ന​താ​ണ് കൊ​ട്ടാ​ര​ക്ക​ര നി​യ​മ​സ​ഭാ​മ​ണ്ഡ​ലം. 1957 മു​ത​ല്‍ ന​ട​ന്ന 14 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ അ​ഞ്ചു ത​വ​ണ ഇ​ട​തു​പ​ക്ഷം വി​ജ​യി​ച്ചു.

1977 മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി ഏ​ഴു ത​വ​ണ ബാ​ല​കൃ​ഷ്ണ പി​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ചു. കൊ​ട്ടാ​ര​ക്ക​ര എ​ന്നാ​ല്‍ ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്ന അ​ർ​ഥ​മു​ള്ള ഒ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു. 2006 ൽ ​പി. അ​യി​ഷ പോ​റ്റി​യെ രം​ഗ​ത്തി​റ​ക്കി​യ സി.​പി.​എം ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യി​ൽ നി​ന്ന് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു. 2011 ലും 2016 ​ലും അ​യി​ഷ പോ​റ്റി​യി​ലൂ​ടെ സി.​പി.​എം മ​ണ്ഡ​ലം നി​ല​നി​ര്‍ത്തി.

1957ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​ഐ​യി​ലെ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രാ​ണ് മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച​ത്. കോ​ൺ​ഗ്ര​സി​ലെ കെ. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​രെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 1960 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രെ പി.​എ​സ്.​പി​യി​ലെ ദാ​മോ​ദ​ര​ൻ പോ​റ്റി തോ​ൽ​പി​ച്ചു.

1965 ൽ ​വീ​ണ്ടും ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യെ​ങ്കി​ലും കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യെ​ത്തി​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള വി​ജ​യം നേ​ടി. എ​ന്നാ​ൽ, 1967 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ തോ​ൽ​പി​ച്ചു.

1969-70 കാ​ല​യ​ള​വി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യ സി. ​അ​ച്യു​ത​മേ​നോ​നു​വേ​ണ്ടി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ മാ​റി​ക്കൊ​ടു​ത്ത​തോ​ടെ 1970 ഏ​പ്രി​ലി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. 1970ൽ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ കൊ​ട്ട​റ ഗോ​പാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു വി​ജ​യം. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​യാ​ണ് മ​റി​ക​ട​ന്ന​ത്.

1977ൽ ​വീ​ണ്ടും ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള പ​ക​രം വീ​ട്ടി. പി​ന്നീ​ട്, കൊ​ട്ടാ​ര​ക്ക​ര​യെ​ന്നാ​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി. 1980,1982,1987,1991, 1996, 2001 വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ദ്ദേ​ഹം പ​രാ​ജ​യ​മ​റി​യാ​തെ മു​ന്നേ​റി. 2006 ൽ ​അ​യി​ഷ പോ​റ്റി​യാ​ണ് ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ കു​തി​പ്പി​നു ത​ട​യി​ട്ട​ത്.

12,087 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു വി​ജ​യം. പി​ന്നീ​ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഭൂ​രി​പ​ക്ഷം വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. 2011ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ്- ബി​യി​ലെ ഡോ.​എ​ൻ. മു​ര​ളി​യെ 20,592 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​യി​ഷ പോ​റ്റി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 

ആ​കെ വോ​ട്ട​ർ​മാ​ർ - 197374

പു​രുഷൻ-93329,

സ്ത്രീ - 104044

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ - ഒ​ന്ന്

മ​ണ്ഡ​ല​ത്തിെ​ല എം.​എ​ൽ.​എ​മാ​ർ ഇ​തു​വ​രെ

​1957 - ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ

(സി.​പി.​ഐ)

1960 - ദാ​മോ​ദ​ര​ൻ പോ​റ്റി

(പി.​എ​സ്.​പി)

1965 - ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (കെ.​സി)

1967 - ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ

(സി.​പി.​ഐ)

1970 -സി. ​അ​ച്യു​ത മേ​നോ​ൻ

(സി.​പി.​ഐ) -ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ്

1970 - കൊ​ട്ട​റ ഗോ​പാ​ല​കൃ​ഷ്ണ​ൻ (ഐ.​എ​ൻ.​സി)

1977 - ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (കെ.​സി)

1980 - ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (കെ.​സി)

1982 - ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (കെ.​സി)

1987 - ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (കെ.​സി)

1991 - ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള

(സ്വ​ത.)

1996 - ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള

(കെ.​സി - ബി)

2001 - ​ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള

(കെ.​സി - ബി)

2006 - ​പി. അ​യി​ഷ​പോ​റ്റി

(സി.​പി.​എം)

2011 - പി. ​അ​യി​ഷ​പോ​റ്റി

(സി.​പി.​എം)

2016 - പി. ​അ​യി​ഷ​പോ​റ്റി

(സി.​പി.​എം)

2016 നി​യ​മ​സ​ഭ

പി. ​അ​യി​ഷ​പോ​റ്റി

(സി.​പി.​എം) - 83443

സ​വി​ൻ സ​ത്യ​ൻ

(ഐ.​എ​ൻ.​സി) - 40811

രാ​ജേ​ശ്വ​രി രാ​ജേ​ന്ദ്ര​ൻ

(ബി.​ജെ.​പി) - 24062

ഭൂ​രി​പ​ക്ഷം - 42632

2019 ലോ​ക്സ​ഭ

യു.​ഡി.​എ​ഫ് - 62998

(ലീ​ഡ് - 2754)

എ​ൽ.​ഡി.​എ​ഫ് - 60244

എ​ൻ.​ഡി.​എ - 19091

2020 ത​ദ്ദേ​ശീ​യം

എ​ൽ.​ഡി.​എ​ഫ് - 62516

(ലീ​ഡ് - 14848)

യു.​ഡി.​എ​ഫ് - 47668

എ​ൻ.​ഡി.​എ - 35892

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.