തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകരുടെ ശമ്പള ബില്ലുകൾ ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർക്ക് ട്രഷറികളിൽ നേരിട്ട് സമർപ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കിയ ധനകാര്യ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു.
ഈ മാസം ആദ്യമാണ് എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപകരുടെ ശമ്പള ബില്ലുകൾ ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർക്ക് ട്രഷറികളിൽ നേരിട്ട് സമർപ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പ് ഉത്തരവിറക്കിയത്. പകരം പഴയരീതിയിൽ അംഗീകാര അതോറിറ്റിയുടെ (വിദ്യാഭ്യാസ ഓഫിസർമാർ) ഡിജിറ്റൽ മേലൊപ്പ് വാങ്ങിയ ശേഷമേ ഒക്ടോബർ മുതൽ ബില്ലുകൾ സമർപ്പിക്കാൻ പാടുള്ളൂവെന്നും ഉത്തരവിൽ നിർദേശമുണ്ടായിരുന്നു. ഇതോടെ പ്രൈമറി സ്കൂളുകളിലെ ശമ്പളം മാറാൻ ബില്ലുകൾ എ.ഇ.ഒക്കും ഹൈസ്കൂളുകളിലേതിന് ഡി.ഇ.ഒക്കും ഹയർസെക്കൻഡറികളിലേതിന് ആർ.ഡി.ഡിമാർക്കും ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാർ സമർപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
ധനവകുപ്പിന്റെ ഉത്തരവ് ഫലത്തിൽ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം വൈകാൻ വഴിവെക്കുമെന്ന് വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.