നാളെ മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം: ഇല്ലാത്ത കടകൾ പൂട്ടാൻ അധികൃതർ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്.

പുതിയ തീരുമാനത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നു മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. കാർഡ് എടുത്തെന്ന് ഉറപ്പാക്കിയശേഷമേ തുറക്കാൻ അനുമതി നൽകുകയുള്ളൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതി ആവശ്യമാണ്.

സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ മു​ന്ന​റി​യി​പ്പോ​ടു​​കൂ​ടി​യ സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണ​പാ​ർ​സ​ലു​ക​ള്‍ നി​രോ​ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് നേ​ര​േ​ത്ത ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ഇ​ത് നി​ര്‍ബ​ന്ധ​മാ​ണ്.

സംസ്ഥാനത്തിന്റെ പലഭാഗത്തും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്ത് ആറു ലക്ഷത്തോളം ഭക്ഷ്യോൽപന്ന വിതരണ, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, ബേക്കറി വിഭാഗത്തിൽ ഒന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങളാണുള്ളത്. ഇവിടെ അഞ്ച് ലക്ഷത്തോളം ജീവനക്കാർ ഉണ്ടെന്നാണു ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ കണക്ക്. മൂന്നര ലക്ഷത്തോളം പേർക്കു നിലവിൽ ഹെൽത്ത് കാർഡുണ്ട്. ശേഷിക്കുന്ന ഒന്നര ലക്ഷത്തിൽ ഭൂരിഭാഗവും ഇതിനകം കാർഡ് നേടിയെന്നാണു നിഗമനം. കാർഡിന് ഒരു വർഷമാണ് കാലാവധി. ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പു​റ​മേ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രും ശു​ചി​ത്വ​വും ഹെ​ല്‍ത്ത് കാ​ര്‍ഡും പ​രി​ശോ​ധി​ക്കും. വ്യാ​ജ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കു​ന്ന​വ​ര്‍ക്കെ​തി​െ​ര​യും കൈ​വ​ശം ​െവ​ക്കു​ന്ന​വ​ര്‍ക്കെ​തി​െ​ര​യും ന​ട​പ​ടി സ്വീ​ക​രി​ക്കും.

Tags:    
News Summary - Health card mandatory for hotel staff from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.