കൊച്ചി: രോഗങ്ങളിൽ തളർന്ന് ദുരിതങ്ങളൊഴിയാത്ത ജീവിതത്തിൽ ലിജി സാറയെന്ന 45കാരിക്ക് ഇനി പ്രതീക്ഷ സുമനസ്സുകളുടെ കനിവിലാണ്. സ്വന്തമായി കിടപ്പാടം പോലുമില്ലാതെ എറണാകുളം വടുതലയിൽ വാടകക്ക് താമസിക്കുന്ന ചാണയിൽ വീട്ടിൽ ലിജിയുടെ ചികിത്സക്ക് ലക്ഷങ്ങളാണ് ആവശ്യം. അടിയന്തരമായി ഹൃദയ ശസ്ത്രക്രിയ ചെയ്യാൻ നാല് ലക്ഷം രൂപ ആവശ്യമാണ്. 10 വർഷം മുമ്പ് ഭർത്താവ് മരിച്ച ഇവരുടെ 23 വയസ്സുകാരൻ മകനും പലവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലാണ്.
എട്ടുവർഷം മുമ്പ് ആരംഭിച്ച രോഗപീഡകൾക്കിടെ ലിജിയുടെ കാലിലെ അഞ്ചുവിരലുകൾ മുറിച്ചുമാറ്റി. ഇതിന് പിന്നാലെ ഹൃദയാഘാതമുണ്ടായി. അഞ്ച് ബ്ലോക്ക് ഉണ്ടായിരുന്നു. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ജൂലൈയിൽ വൃക്കസംബന്ധ അസുഖവും പിടിപെട്ടു.
10 ലക്ഷം രൂപയുടെ സാമ്പത്തിക ചെലവുള്ള ശസ്ത്രക്രിയ നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോെടയാണ് അന്ന് നടത്തിയത്. വീട്ടുവാടക കൊടുത്തിട്ട് ഇപ്പോൾ നാലുമാസം പിന്നിട്ടു. ഹൃദയത്തിൽ ബ്ലോക്ക് ഉള്ളതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടുമുണ്ട്.
ഉടൻ നാലുലക്ഷം രൂപയുടെ ഹൃദയ ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
കനിവുള്ളവരുടെ കരുണയിൽ ചികിത്സ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായം സ്വീകരിക്കാൻ ഫെഡറൽ ബാങ്ക് േചരാനല്ലൂർ ബ്രാഞ്ചിൽ ലിജിയുടെയും ബന്ധു ഗിരിജെൻറയും പേരിൽ ജോയൻറ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 7558882632. അക്കൗണ്ട് നമ്പർ: 12950100133935, ഐ.എഫ്.എസ്.സി: FDRL0001295.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.