കണ്ണനല്ലൂർ (കൊല്ലം): പാടത്ത്് കൃഷിപ്പണി നടത്തുന്നതിനിടെ കർഷകൻ സൂര്യാതപമേറ്റ് മ രിച്ചു. ഇളവൂർ പാടശേഖരസമിതി പ്രസിഡൻറ് പള്ളിമൺ ഇളവൂർ ചരുവിള പുത്തൻവീട്ടിൽ അജ ിത് ഭവനിൽ രാജൻ നായർ (63) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ ഇളവൂർ ഏലായിലായിരുന്നു സംഭവം. സ്വന്തമായി നെൽകൃഷിയുള്ള ഇയാൾ പാട്ടത്തിനെടുത്ത പുരയിടത്തിൽ മരച്ചീനി കൃഷി നടത്തുന്നതിനിടെയായിരുന്നു സംഭവം. വഴിയാത്രക്കാരാണ് ഇയാൾ പാടത്ത് കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞെത്തിയവർ ചേർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിൽ സൂര്യാതപമേറ്റതിെൻറ പാടുകളും പൊള്ളലുകളും ഉണ്ടായിരുന്നു. കുണ്ടറ പൊലീസ് കേസേടുത്തു. ഭാര്യ: ഇന്ദിര. മക്കൾ: അജിത്ത്, ആര്യ. മരുമക്കൾ: രഞ്ജിത്ത്, അൻജു.
സൂര്യാതപം: കർഷകർ ജാഗ്രതപാലിക്കണം
തിരുവനന്തപുരം: സൂര്യാതപം രൂക്ഷ പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യത്തിൽ കാർഷകരും കർഷകത്തൊഴിലാളികളും അതീവജാഗ്രത പുലർത്തണമെന്ന് കൃഷിവകുപ്പ്. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ നേരിട്ട് വെയിലേൽക്കുന്ന കൃഷിപ്പണി ഒഴിവാക്കണം. ശരീരത്തിൽ പൊള്ളലേറ്റ പാടോ അസ്വാഭാവിക ലക്ഷണങ്ങളോ പ്രകടമാകുകയാണെങ്കിൽ താമസിയാതെ വൈദ്യസഹായംതേടണം. നേരിട്ട് സൂര്യരശ്മി പതിക്കാത്ത തരത്തിൽ വസ്ത്രം ധരിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ധാരാളം ഉൾപ്പെടുത്തണമെന്നും കൃഷിവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.