തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ വെള്ളിയാഴ്ച വരെ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. അതിജാഗ്രത വേണ്ട സാഹചര്യമാണ് ഉഷ്ണതരംഗം. സൂര്യാഘാതവും സൂര്യാതപവുമേൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം.
കാലാവസ്ഥ വകുപ്പിന്റെ നിർദേശങ്ങൾ:
- പകൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക
- ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന പുറം ജോലികളും കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും നിർത്തിവെക്കുക
- ധാരാളം വെള്ളം കുടിക്കുക
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് ഒഴിവാക്കുക
- -എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റിവെക്കുന്നതാണ് ഉചിതം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.