തൃശൂർ: കേരളത്തിൽ ഇടർച്ചയില്ലാതെ തിമിർത്തു പെയ്യുന്ന മഴക്ക് പിന്നിൽ തുടർച്ചയായ ന്യൂനമർദങ്ങൾ. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ മൂന്ന് ന്യൂനമർദങ്ങളാണ് കേരളത്തിലുണ്ടായത്. ഒക്ടോബർ ആദ്യം ഒമാനിലുണ്ടായ ഷഹീൻ ചുഴലിക്കാറ്റ് കേരളത്തെ ബാധിച്ചിരുന്നില്ല. തുടർന്ന് ബംഗാൾ ഉൾക്കടലിൽ രണ്ടും അറബിക്കടലിൽ ഒന്നും ന്യൂനമർദങ്ങളുണ്ടായതാണ് കനത്ത മഴക്ക് കാരണം. ഇതിൽതന്നെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലടക്കമുണ്ടായ 16ന് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദമുണ്ടായതാണ് അതിതീവ്ര മഴക്ക് കാരണം. നിലവിൽ ചക്രവാതച്ചുഴിയാണ് വിവിധ മേഖലകളിൽ കനത്ത മഴ ലഭിക്കാൻ ഇടയാക്കുന്നത്.
അതേസമയം, ഒക്ടോബറിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന ചുഴലിക്കാറ്റുകളുടെ സീസണിന് അനുകൂലമാണ് അന്തരീക്ഷം. 2019ൽ ഇരട്ട ചുഴലിക്കാറ്റ് അടക്കം ചരിത്രം തിരുത്തിയ നാല് എണ്ണം അറബിക്കടലിലാണ് ഉണ്ടായത്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ ചുഴലിക്കാറ്റ് ഉണ്ടായിരുന്നു. ഇക്കുറി കാലവർഷത്തിൽ എട്ടിലേറെ ന്യൂനമർദങ്ങളാണ് ഉണ്ടായത്. ഇത് കാലവർഷത്തിെൻറ സ്വാഭാവികതക്ക് അനുകൂലവുമാണ്. എന്നാലിവ ചുഴലിക്കാറ്റായി പരിണമിക്കുന്നത് കുറവാണ്. ഒക്ടോബറിലുൾപ്പെടെ ചുഴലിക്കാറ്റും സമാന അന്തരീക്ഷ പ്രതിഭാസങ്ങളും സമീപ വർഷങ്ങളിൽ കൂടുന്ന പ്രവണതയാണ് കാണുന്നത്. സമുദ്രോപരിതലം ചൂടുപിടിക്കുന്നത് ചുഴലിക്കാറ്റുകൾക്ക് അനുകൂല ഘടകമാണ്. നേരത്തേ ഏറെ ശാന്തമായിരുന്ന അറബിക്കടൽ ഇപ്പോൾ ബംഗാൾ ഉൾക്കടൽ പോലെ അശാന്തമാണ്.
അതിനിടെ, അതിതീവ്ര മഴയടക്കം ഉണ്ടായിട്ടും കേരളതീരത്ത് പ്രശ്മില്ലാത്ത സാഹചര്യമാണ്. 2018ലെ പ്രളയ വേളയിലും ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിലും അറബിക്കടൽ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല. പിന്നീട് തീരത്ത് കാര്യങ്ങൾ സങ്കീർണമാവുകയായിരുന്നു. കാലാവസ്ഥ വ്യതിയാന നാളുകളിൽ നിമിഷങ്ങൾക്കകം മാറിമറിയുന്ന അന്തരീക്ഷ ഘടകങ്ങൾ കാര്യങ്ങൾ പ്രവചനാതീതമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.