കണ്ണൂർ: ഞായറാഴ്ച പെയ്ത കനത്ത മഴയിൽ കണ്ണൂർ കോർപറേഷനിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. തീരപ്രദേശമായ കുറുവ വായനശാലക്ക് സമീപം നിരവധി വീടുകളിലാണ് മഴവെള്ളം കുത്തിയൊലിച്ചെത്തിയത്. സിറ്റി നീർച്ചാലിൽ നാല് കടകളിൽ വെള്ളം കയറി സാധന സാമഗ്രികൾ നശിച്ചു.
റോഡിന് സമീപമുള്ള ഓവുചാൽ വൃത്തിയാക്കാത്തതാണ് മുഖ്യ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അമ്മാളു, ശശിധരൻ, ഷംഷാദ, ജുനൈദ്, ചന്ദ്രൻ, ബഷീർ, ഫാത്തിമ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇതിൽ അമ്മാളുവിെൻറ വീട്ടുകാർ വീടൊഴിഞ്ഞു പോയി.
കുറുവ തറ സ്റ്റോപ്പ് മുതൽ കുറുവ വായനശാല വരെയുള്ള ഓവുചാൽ മണ്ണ് നിറഞ്ഞ് ഒഴുക്ക് നിലച്ച നിലയിലാണ്. മഴക്കാലത്തിന് മുന്നോടിയായി ഇത് വൃത്തിയാക്കിയിട്ടില്ല.
മഴ കനത്തതോടെ വെള്ളം കരകവിഞ്ഞ് റോഡിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഇരച്ചുകയറുകയായിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ മാത്രം മഴ പെയ്തപ്പോഴേക്കും ഇതാണ് അവസ്ഥയെന്നും ഓവുചാലിലെ മണ്ണ് നീക്കിയില്ലെങ്കിൽ ജീവിതം ദുരിതത്തിലാകുമെന്നും പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.