ദിലീപിന് ശബരിമലയിൽ വി.ഐ.പി പരിഗണന; വിമർശനവുമായി ഹൈകോടതി, വിഷയം ചെറുതായി കാണാനാകില്ലെന്ന്

കൊ​ച്ചി: ന​ട​ൻ ദി​ലീ​പ് അ​ട​ക്കം ചി​ല​ർ​ക്ക് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യ​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​കോ​ട​തി. പൊ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ എ​ങ്ങ​നെ​യാ​ണ് ദി​ലീ​പ് അ​ട​ക്ക​മു​ള്ള​വ​ർ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

മ​ണി​ക്കൂ​റു​ക​ൾ ക്യൂ ​നി​ന്ന് വ​രു​ന്ന ഭ​ക്ത​രു​ടെ മു​ന്നി​ലാ​ണ് വി.​ഐ.​പി ദ​ർ​ശ​നം ന​ട​ന്ന​ത്. പ്ര​ത്യേ​ക ആ​നു​കൂ​ല്യം ആ​ർ​ക്കും ന​ൽ​ക​രു​തെ​ന്നും ഇ​ത്ത​രം ന​ട​പ​ടി​ക​ൾ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും ജ​സ്​​റ്റി​സ്​ അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് എ​സ്. മു​ര​ളി​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് വി​ഷ​യം സ്വ​മേ​ധ​യാ പ​രി​ഗ​ണി​ച്ചാ​ണ്​ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ഹാ​ജ​രാ​ക്കാ​നും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ദി​ലീ​പി​നോ​ടൊ​പ്പം ആ​ല​പ്പു​ഴ ജി​ല്ല ജ​ഡ്ജി കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, നോ​ർ​ക്ക ചു​മ​ത​ല വ​ഹി​ക്കു​ന്ന കെ.​പി. അ​നി​ൽ കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട അ​ട​ക്കാ​ൻ ഹ​രി​വ​രാ​സ​നം പാ​ടു​ന്ന സ​മ​യം മു​ഴു​വ​ൻ ഇ​വ​ർ​ക്ക് ശ്രീ​കോ​വി​ലി​ന് മു​ൻ​നി​ര​യി​ൽ​നി​ന്ന് തൊ​ഴാ​ൻ സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി. ഇ​തു​മൂ​ലം മ​ണി​ക്കൂ​റു​ക​ൾ ക്യൂ ​നി​ന്ന്​ എ​ത്തി​യ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​ടാ​ണ്​ പ​രാ​തി​പ്പെ​ടേ​ണ്ട​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ക്യൂ ​നി​ന്ന​വ​ർ കാ​ണി​ക്ക​യി​ട്ട​ത് മു​ൻ​നി​ര​യി​ൽ നി​ന്ന ദി​ലീ​പ് അ​ട​ക്ക​മു​ള്ള​വ​രു​ടെ മു​ക​ളി​ലൂ​ടെ​യാ​ണ്. ദി​ലീ​പി​നെ​യും കേ​സി​ൽ ക​ക്ഷി​യാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കും.

അ​നു​വ​ദ​നീ​യ​സ​മ​യം ക​ഴി​ഞ്ഞും ശ​ബ​രി​മ​ല​യി​ൽ ത​ങ്ങാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന ക​ഴി​ഞ്ഞ ദി​വ​സ​ത്തെ നി​ർ​ദേ​ശ​ത്തോ​​ടൊ​പ്പം പ​രാ​മ​ർ​ശി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​ർ (സു​നി​ൽ സ്വാ​മി) ഇ​പ്പോ​ഴും ശ​ബ​രി​മ​ല​യി​ലു​ണ്ടോ എ​ന്ന്​ കോ​ട​തി ചോ​ദി​ച്ചു. ന​ട തു​റ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം സു​നി​ൽ​കു​മാ​ർ ശ​ബ​രി​മ​ല​യി​ൽ ത​ങ്ങു​ന്ന​ത് അ​നു​വ​ദി​ക്ക​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Tags:    
News Summary - High Court criticizes Dileep's VIP visit at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.