കൊച്ചി: ഹയർ സെക്കൻഡറി ഒാപൺ സ്കൂൾ പ്രവർത്തനത്തിെൻറ ചുമതല വഹിക്കുന്ന സ്കോൾ കേരളയിൽ 54 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഹൈകോടതി ഉത്തരവിെൻറ ലംഘനമാണെന്ന് വിലയിരുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിയമന നടപടി പിൻവലിക്കുമോയെന്ന് സർക്കാറിനോട് ആരാഞ്ഞു. തുടർന്ന് വിശദീകരണത്തിന് സമയം അനുവദിച്ച കോടതി ഹരജി വീണ്ടും ഈ മാസം 31ന് പരിഗണിക്കാൻ മാറ്റി.
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് കോടതി ഉത്തരവിെൻറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശി എം.ബി. താജു ഉൾപ്പെടെ നൽകിയ കോടതിയലക്ഷ്യഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. ഹൈകോടതിയുടെ മുൻ ഉത്തരവ് ശരിയായി മനസ്സിലാക്കാതെയുള്ള നടപടിയാവാമിതെന്നായിരുന്നു സർക്കാറിെൻറ വിശദീകരണം. കോടതിയുടെ അനുമതിയില്ലാതെ സ്ഥിരപ്പെടുത്തില്ലെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് സർക്കാറിെൻറ വിശദീകരണത്തിന് മാറ്റിയത്.
ഭരണകക്ഷി നേതാക്കളുടെ ബന്ധുക്കളടക്കമുള്ളവരെ സ്ഥിരപ്പെടുത്താൻ നീക്കമുണ്ടെന്ന ഹരജിയിൽ സ്ഥിരപ്പെടുത്തൽ തടഞ്ഞ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുശേഷം ഫെബ്രുവരി 17ന് 54 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയെന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.