82,000 പിഴയടച്ചു; റോബിൻ ബസ് ഉടമക്ക് വിട്ടുനൽകണമെന്ന് കോടതി

പത്തനംതിട്ട: പെർമിറ്റ് ലംഘിച്ചതിന് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഉടമക്ക് വിട്ടുനൽകണമെന്ന് കോടതി. പിഴ തുകയായ 82,000 രൂപ ഉടമ അടച്ചിരുന്നു. എന്നിട്ടും ബസ് വിട്ടുനൽകുന്നില്ലെന്ന് കാണിച്ച് ബേബി ഗിരീഷ് കോടതിയെ സമീപിക്കുകയായിരുന്നു.

പിഴ അടച്ചാൽ ബസ് വിട്ടുനൽകണമെന്ന് നേരത്തെ ഹൈകോടതി ഉത്തരവുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ബസ് വിട്ടുനൽകാൻ ഉത്തരവിട്ടത്. പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റ് ബസിന് കേടുപാടുകൾ സംഭവിക്കുമെന്ന വാദവും കോടതി പരിഗണിച്ചു.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത് സ്റ്റേജ് കാരിയേജായി സർവിസ് നടത്തിയതിനാണ് റോബിൻ ബസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ പലതവണ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയിരുന്നു. ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാന്‍ നടപടി തുടങ്ങിയിരുന്നു. 

Tags:    
News Summary - High Court order to hand over Robin bus to owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.