പെട്രോളിനും ഡീസലിനും ജി.എസ്​.ടി തടസ്സമെന്തെന്ന്​ ഹൈകോടതി; പ​ത്തു ദി​വ​സ​ത്തി​ന​കം സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​ക​ണം

കൊ​ച്ചി: പെ​ട്രോ​ളും ഡീ​സ​ലും ജി.​എ​സ്.​ടി പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ൻ ത​ട​സ്സ​മെ​ന്തെ​ന്ന്​ ഹൈ​കോ​ട​തി. ഇ​ത്​ സം​ബ​ന്ധി​ച്ച കാ​ര​ണ​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി പ​ത്തു ദി​വ​സ​ത്തി​ന​കം സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​ക​ണ​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ ബെ​ഞ്ച്​ ജി.​എ​സ്.​ടി കൗ​ൺ​സ​ലി​ന്​ നി​ർ​ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന്​ ഹ​ര​ജി ന​വം​ബ​ർ 19ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് ജി.​എ​സ്.​ടി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ 60 ശ​ത​മാ​ന​ത്തോ​ളം നി​കു​തി​യാ​ണ് ഇ​ന്ധ​ന​ങ്ങ​ൾ​ക്ക് മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും പെ​ട്രോ​ളും ഡീ​സ​ലും ജി.​എ​സ്.​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ഇ​ന്ധ​ന വി​ല ഏ​കോ​പി​പ്പി​ക്കാ​നാ​വു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര​ജി. നേ​ര​ത്തേ ഇൗ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഹ​ര​ജി​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​രു​ടെ നി​വേ​ദ​നം പ​രി​ഗ​ണി​ച്ച് ആ​റാ​ഴ്ച​യ്ക്ക​കം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. 

Tags:    
News Summary - High court rules GST barrier for petrol and diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.