കൊച്ചി: മന്ത്രി എ.കെ. ശശീന്ദ്രൻ ആരോപണ വിധേയനായ ഫോൺ കെണി കേസ് റദ്ദാക്കിയത് ചോദ്യംചെയ്യുന്ന ഹരജിയിൽ കക്ഷിചേരാൻ നൽകിയ അപേക്ഷകളിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. മന്ത്രി ആരോപണവിധേയനായ കേസ് ഒത്തുതീര്‍പ്പാക്കരുതെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മി സമര്‍പ്പിച്ച ഹരജിയിൽ കക്ഷിചേരാൻ മാധ്യമപ്രവർത്തകനടക്കം മൂന്നുപേർ നൽകിയ ഹരജിയിലാണ് വിശദീകരണം തേടിയത്. കേസ് ഒത്തുതീര്‍പ്പാക്കിയതിനെ അനുകൂലിച്ച് ഒരാളും കേസിൽ ആരോപണവിധേയനായ സ്വകാര്യ ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനടക്കം എതിര്‍ത്ത് രണ്ടുപേരുമാണ് കക്ഷിചേരാൻ അപേക്ഷ നല്‍കിയത്.
വ്യാഴാഴ്ച ഹരജി പരിഗണിക്കെവ ഹരജിക്കാരിയുടേത് ശരിയായ വിലാസമല്ലെന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹരജിയിൽ പറയുന്ന വിലാസത്തിൽ രണ്ടുവർഷം മുമ്പാണ് താമസിച്ചിരുന്നതെന്നും അഭിഭാഷകൻ വിശദീകരിച്ചു. തുടർന്ന് ഈ വിഷയത്തിലും സർക്കാറിനോട് നിലപാട് തേടിയ കോടതി മാർച്ച് അഞ്ചിന് ഹരജി പരിഗണിക്കാനായി മാറ്റി. ചാനൽ പ്രവർത്തകയോട് മോശമായി പെരുമാറിയെന്നാരോപിച്ചുള്ള കേസിൽ മന്ത്രി ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റമുക്തനാക്കിയതിനെതിരെയാണ് മഹാലക്ഷ്‌മി ഹരജി നൽകിയത്. മന്ത്രിക്കെതിരായ കേസ് റദ്ദാക്കിയ നടപടി സ്ത്രീസമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നാണ് ഹരജിക്കാരിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരജിക്കാരി സി.ജെ.എം കോടതിയിൽ നൽകിയ ഹരജി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.