പി.വി. അൻവറിന്‍റെ കുടുംബത്തിന്‍റെ മിച്ചഭൂമി: ഹൈകോടതി വിശദീകരണം തേടി

കൊ​ച്ചി: ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മം ലം​ഘി​ച്ച്​ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യും കു​ടും​ബാം​ഗ​ങ്ങ​ളും കൈ​വ​ശം വെ​ച്ച മി​ച്ച​ഭൂ​മി തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നാ​രോ​പി​ച്ചു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. മ​ല​പ്പു​റം ജി​ല്ല വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക കൂ​ട്ടാ​യ്മ​യു​ടെ കോ​ഓ​ഡി​നേ​റ്റ​റും ഭൂ​ര​ഹി​ത​നു​മാ​യ കെ.​വി. ഷാ​ജി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍റെ ഉ​ത്ത​ര​വ്. ഹ​ര​ജി ഒ​രാ​ഴ്ച​ക്ക്​ ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

പി.​വി അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മി​ച്ച​ഭൂ​മി ആ​റു മാ​സ​ത്തി​നു​ള്ളി​ൽ തി​രി​ച്ചു പി​ടി​ക്കാ​ൻ ഹൈ​കോ​ട​തി 2020 മാ​ർ​ച്ച് 20ന് ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തു ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ൽ അ​ഞ്ചു​മാ​സ​ത്തി​നു​ള്ളി​ൽ മി​ച്ച ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​ൻ 2022 ജ​നു​വ​രി​യി​ൽ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ കെ.​വി. ഷാ​ജി​യു​ടെ ആ​രോ​പ​ണം.

Tags:    
News Summary - High Court seeks clarification in PV Anwar's family land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.