മുനമ്പം: വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ അ​ന്തി​മ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ഹൈ​കോ​ട​തി​യു​ടെ താ​ൽ​ക്കാ​ലി​ക വി​ല​ക്ക്

മുനമ്പം: വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ അ​ന്തി​മ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ഹൈ​കോ​ട​തി​യു​ടെ താ​ൽ​ക്കാ​ലി​ക വി​ല​ക്ക്

കൊ​ച്ചി: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി കേ​സി​ൽ കോ​ഴി​ക്കോ​ട് വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ അ​ന്തി​മ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ഹൈ​കോ​ട​തി​യു​ടെ താ​ൽ​ക്കാ​ലി​ക വി​ല​ക്ക്. പ​റ​വൂ​ർ കോ​ട​തി​യി​ലു​ള്ള രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​ഖ​ഫ്​ ബോ​ർ​ഡ്​ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

മു​ന​മ്പം വി​ഷ​യ​ത്തി​ൽ മു​മ്പ്​ പ​റ​വൂ​ർ സ​ബ് കോ​ട​തി​യി​ലു​ള്ള എ​ല്ലാ രേ​ഖ​ക​ളും വി​ളി​ച്ചു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ ത​ള്ളി​യ​തി​നെ​തി​രെ വ​ഖ​ഫ് ബോ​ർ​ഡ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ അ​മി​ത്​ റാ​വ​ൽ, ജ​സ്റ്റി​സ്​ കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന മേ​യ്​ 26 വ​രെ​യാ​ണ്​ വി​ല​ക്ക്​.

മു​ന​മ്പം ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലി​ൽ വാ​ദം തു​ട​രു​ന്ന​തി​ന്​ ത​ട​സ്സ​മി​െ​ല്ല​ങ്കി​ലും അ​ന്തി​മ ഉ​ത്ത​ര​വ് ഹൈ​കോ​ട​തി വി​ധി​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. ഫ​റൂ​ഖ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ​ട​ക്കം എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക്​ നോ​ട്ടീ​സ്​ അ​യ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Tags:    
News Summary - High Court temporarily stays issuance of final verdict by Waqf Tribunal in Munambam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.