പ​രി​ഷ്​​ക​രി​ച്ച െ​ഡ്രെ​വി​ങ്​​ ടെ​സ്​​റ്റ്​ മേ​യ്​ 15 വ​രെ ന​ട​പ്പാ​ക്ക​രു​ത്​ –ഹൈ​കോ​ട​തി

കൊച്ചി: പരിഷ്കരിച്ച രീതിയിലുള്ള െഡ്രെവിങ് ടെസ്റ്റ് മേയ് 15 വരെ നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞു. 2017 െഫബ്രുവരി 16 വരെ ലേണേഴ്സ് ലൈസൻസ് നേടിയവർക്ക് ഇൗ കാലയളവിൽ പഴയ രീതിയിൽ ഡ്രൈവിങ് െടസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കാൻ സൗകര്യം ഒരുക്കാൻ കോടതി നിർദേശിച്ചു. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തി​െൻറ ഭാഗമായി കമ്പ്യൂട്ടറൈസ്ഡ് സംവിധാനം നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഗതാഗത കമീഷണറുടെ സര്‍ക്കുലര്‍ േചാദ്യം ചെയ്ത് തൃശൂര്‍ സ്വദേശി കെ. എന്‍. മോഹനന്‍ ഉൾപ്പെടെ നല്‍കിയ മൂന്ന് ഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. സംസ്ഥാനത്ത് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിന് മതിയായ സൗകര്യമുള്ളത് മൂന്നിടത്ത് മാത്രമാണെന്നിരിക്കെ സര്‍ക്കുലര്‍ അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഓട്ടോമേറ്റഡ് ടെസ്റ്റ് ട്രാക്ക് സംവിധാനമുള്ള സ്ഥലങ്ങളിൽ മാത്രമേ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം നടപ്പാക്കാനാവൂ. 
നൂറോളം കേന്ദ്രങ്ങളിൽ ടെസ്റ്റ് നടക്കുന്നതിൽ കോഴിക്കോട്, കണ്ണൂർ, പാറശാല എന്നിവിടങ്ങളിലാണ് ട്രാക്ക് സംവിധാനമുള്ളത്. പുതിയ സംവിധാനം വരുന്നതോടെ ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള ടെസ്റ്റ് കടുത്തതാകുമെന്നും ഇത് പ്രായോഗികമാകില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


ഹരജികൾ ആദ്യം പരിഗണിക്കവേ മാർച്ച് മുതൽ നടപ്പാക്കാനിരുന്ന പുതിയ രീതി ഏപ്രില്‍ ഒന്ന് വരെ നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഏപ്രിൽ ഒന്നിന് സർക്കുലർ നടപ്പാക്കാൻ തുടങ്ങി. ഇൗ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും പരിഗണിച്ചത്. നേരേത്ത യോഗ്യത നേടിയവർക്ക് പഴയ രീതിയിൽ ടെസ്റ്റിന് ഹാജരാകാൻ കുറച്ചുകൂടി സമയം അനുവദിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് മേയ് 15 വരെ പുതിയ രീതി നടപ്പാക്കുന്നത് തടഞ്ഞത്. 45 ദിവസമെങ്കിലും ഇവർക്ക് നൽകേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.