തൊടുപുഴ: സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂനിറ്റിലേക്ക്. ഇന്നലെ രാവ ിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ ഉപഭോഗം 79.78 ദശലക്ഷം യൂനിറ്റായിരുന്നു. 2018 ഏപ്രില്‍ 30ന് രേഖപ്പെടുത്തിയ 80.935 ദശലക്ഷം യൂനിറ്റാണ് ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപഭോഗം. ഇപ്പോഴത്തെ നിലയിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഈ റെക്കോഡ് മറികടക്കുമെന്നാണ് വൈദ്യുതി ബോർഡ് അധികൃതർ കണക്കാക്കുന്നത്. എ.സിയുടെയും ഫാനിെൻറയും ഉപയോഗമാണ് ഉപഭോഗം കുത്തനെ ഉയർത്തുന്നത്. ഇവയുടെ പരമാവധി ഉപയോഗമാണ് രണ്ടാഴ്ചയായി.
വേനല്‍മഴ പ്രവചിക്കപ്പെട്ടതിനെക്കാൾ നീണ്ടുപോകുന്നത് സംസ്ഥാനത്തെ വൈദ്യുതി മേഖലക്ക് പ്രതിസന്ധിയാണ്. അതിനിടെയാണ് ചൂട് കുത്തനെ ഉയരുന്നതും ഇതിെൻറ പേരിൽ ഉപഭോഗം റെക്കോഡിലേക്ക് നീങ്ങുന്നതും. കഴിഞ്ഞ ദിവസങ്ങളില്‍ ഉപഭോഗം പടിപടിയായി ഉയരുകയായിരുന്നു. ചൊവ്വാഴ്ച 76.08, ബുധനാഴ്ച 78.59, വ്യാഴാഴ്ച 78.81 വെള്ളിയാഴ്ച 79.243 എന്നിങ്ങനെയായിരുന്നു ഉപഭോഗം.
പരീക്ഷക്കാലവും ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതും കണക്കിലെടുത്ത് പ്രതിസന്ധി മറികടക്കാൻ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുന്നതിന് അധികൃതർ അടിയന്തര നടപടി ആരംഭിച്ചു. 61.286 ദശലക്ഷം യൂനിറ്റാണ് ഇന്നലെ പുറമെനിന്ന് എത്തിച്ചത്. 18.38 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉൽപാദനം. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 53.5 ശതമാനം വെള്ളമാണ് ഇനി ശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.