കൊച്ചി: മീറ്റർ ഘടിപ്പിക്കാതെയും അമിത നിരക്ക് ഇൗടാക്കിയും യാത്രക്കാരെ പിഴിയുന്ന ഓട ്ടോറിക്ഷകൾക്കെതിരെ നടപടി ഉറപ്പാക്കണമെന്ന് ഹൈകോടതി. നിർദിഷ്ട നിരക്ക് അച്ചടിച ്ച് യാത്രക്കാർക്ക് കാണാവുന്നവിധം വാഹനത്തിനകത്ത് പതിക്കണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ഉത്തരവിട്ടു. ഫോണിൽ പരാതി പറയുന്നതിനുള്ള അടിയന്തര നമ്പറുകൾ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പ്രദർശിപ്പിക്കാനുള്ള നടപടികൾ ഡി.ജി.പി ഉറപ്പുവരുത്തണമെന്നതടക്കം നിർദേശങ്ങളും മുന്നോട്ടുവെച്ചു.
കണ്ണൂരിൽ ഒാട്ടോറിക്ഷകൾ അധിക നിരക്ക് വാങ്ങുന്നതിനെതിരെ ദി ട്രൂത്ത് എന്ന സംഘടനയുൾപ്പെടെ നൽകിയ ഹരജികളിലാണ് ഉത്തരവ്. എമർജൻസി സപ്പോർട്ട് റെസ്പോൺസ് സംവിധാനം, ഹൈവേ പൊലീസ്, പിങ്ക് പൊലീസ്, വനിത ഹെൽപ് ലൈൻ തുടങ്ങിയവയുടെ നമ്പറുകൾ യാത്രക്കാരുടെ പരാതികളോടു പ്രതികരിക്കാൻ കഴിയുന്ന തരത്തിൽ ഉപകാരപ്രദമാകണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.