കൊച്ചി: സുഹൃത്തിെൻറ ബാങ്ക് വായ്പക്ക് ജാമ്യം നിന്നതിനെ തുടർന്ന് ബാങ്ക് ജപ്തി ചെയ്ത് ലേലത്തിൽ വിറ്റ വീടിെൻറ ഉടമ പ്രീത ഷാജി 48 മണിക്കൂറിനകം വീടൊഴിയണമെന്ന് ഹൈകോടതി. വീടിെൻറ താക്കോൽ തൃക്കാക്കരെ വില്ലജ് ഓഫീസറെഏൽപ്പിക്കാനും നിർദ്ദേശമുണ്ട്. വില്ലേജ് ഒാഫീസർ ഇത് ഹൈകോടതി രജിസ്ട്രാർക്ക് കൈമാറണം.
ഡിസംബർ മൂന്നാം തീയതി ഇതുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി അന്തിമ വാദം കേൾക്കും. വീട് ലേലം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രീത ഷാജി നൽകിയ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. പ്രീത ഷാജിക്ക് പ്രശ്നപരിഹാരത്തിന് പല തവണ അവസരം നൽകിയല്ലോയെന്നും ജുഡിഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും ഹൈകോടതി ചോദിച്ചിരുന്നു.
പ്രീത ഷാജി കോടതിയിൽ നിന്ന് ഒരു ആനുകൂല്യവും അർഹിക്കുന്നില്ല. പകരം സ്ഥലം നൽകാമെന്ന ജപ്തി ചെയ്ത സ്ഥലം വാങ്ങിയ രതീഷ് എന്നയാളുടെ വാഗ്ദാനം വേണമെങ്കിൽ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഡി.ആർ.ടിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സിംഗിൾ ബെഞ്ചിൽ ഹരജി നൽകിയിട്ടുണ്ടെന്നും അത് പരിഗണിക്കുന്നത് വരെ സമയം തരണമെന്നും പ്രീത ഷാജി കോടതിയിൽ ആവശ്യമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.