കൊച്ചി: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലുള്‍പ്പെടെ വിദ്യാര്‍ഥി സമരങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഹൈകോടതി. വിദ്യാര്‍ഥി സമരങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, കൊടിയുടെ നിറം നോക്കിയാണോ നടപടി സ്വീകരിക്കുന്നതെന്നും വാക്കാല്‍ ആരാഞ്ഞു. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളജിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്‍റ് നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ നിരീക്ഷണം. വിദ്യാര്‍ഥി സമരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്ത കേസുകളും അറസ്റ്റിലായവരുടെ വിവരങ്ങളും അറിയിക്കാന്‍ ഹൈകോടതി നേരത്തേ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.
കെ.എം.സി.ടി പോളിടെക്നിക് കോളജിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാവടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തതായി സര്‍ക്കാറിന്‍െറ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലോ അക്കാദമിയില്‍ 200 എസ്.എഫ്.ഐക്കാര്‍ക്കെതിരെയും തിരിച്ചറിയാവുന്ന മറ്റുള്ളവര്‍ക്കെതിരെയും രണ്ടു കേസുകളുമെടുത്തിട്ടുണ്ട്. എന്നാല്‍, കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ളെന്ന് ബോധ്യമായപ്പോഴാണ് കൊടിയുടെ നിറം നോക്കിയാണോ നടപടിയെന്നും ആരെയും അറസ്റ്റ് ചെയ്യാത്തതെന്തെന്നും കോടതി ആരാഞ്ഞത്.
ശരിയായ രീതിയില്‍ വിഷയം കൈകാര്യം ചെയ്യാത്ത അവസ്ഥയുണ്ടായാല്‍ ആവശ്യമെങ്കില്‍ ആഭ്യന്തര സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ മടിക്കില്ളെന്നും കോടതി മുന്നറിയിപ്പും നല്‍കി. എന്നാല്‍, ഏതെങ്കിലും ഒരു വിദ്യാര്‍ഥി സംഘടന മാത്രമല്ല, എല്ലാ സംഘടനകളും സമരമുഖത്തുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധ്യപ്പെടുത്തി. അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ സമയവും തേടി. തുടര്‍ന്ന് എല്ലാ വിവരങ്ങളും അറിയിക്കണമെന്ന നിര്‍ദേശത്തോടെ ഹരജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
അഞ്ചു കോളജുകളാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മറ്റക്കര ടോംസ് കോളജിലെ അക്രമസംഭവങ്ങളില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. കെ.എം.സി.ടി പോളിടെക്നിക് കോളജില്‍ ഫീസ് തര്‍ക്കവുമായി ബന്ധപ്പെട്ട് 14 പേര്‍ക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ ജില്ല നേതാവ് സക്കീറാണ് ഒന്നാം പ്രതി. പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്‍െറ മരണത്തത്തെുടര്‍ന്നാണ് അവിടെ സമരം തുടങ്ങിയത്. ഇവിടെ മതിയായ പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. നെഹ്റു കോളജിലെ സമരങ്ങളുമായി ബന്ധപ്പെട്ട് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 75 പേര്‍ ചേര്‍ന്ന് പൊലീസ് വാഹനം കത്തിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് കെട്ടിടം തകര്‍ത്തു.
മുന്നൂറോളം യുവമോര്‍ച്ച പ്രവത്തകര്‍ ഉപരോധ സമരം നടത്തി. ഇതുമായി ബന്ധപ്പെട്ട് പഴയന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ ജാഗ്രത പാലിക്കുന്നുണ്ട്.
സ്വാശ്രയ കോളജുകളിലെ സമരത്തിന്‍െറ മറവില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തര ജോ. സെക്രട്ടറി വി. വിലാസചന്ദ്രന്‍ നായര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.