കൊച്ചി: മതപരിവർത്തനം ചെയ്ത യുവതിയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ച് ഹൈകോടതിയുടെ ഉത്തരവ്. വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭർത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനിൽക്കാത്തതുമാണെന്നും വിലയിരുത്തിയാണ് ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്.
മത പരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ക്കാന്‍ തടഞ്ഞുവെച്ചിരിക്കുന്ന പെൺകുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിതാവ് വൈക്കം സ്വദേശി അശോകൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി പരിഗണനയിലിരിക്കെയാണ് വിവാഹം നടന്നിട്ടുള്ളതെന്ന കാര്യവും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി കോടതി പരിഗണിച്ചു. ഭർത്താവിനൊപ്പം പോകണമെന്നാണ് പ്രായപൂർത്തിയായ പെൺകുട്ടി കോടതിയെ അറിയിച്ചതെങ്കിലും പൊലീസ് അകമ്പടിയോടെ സുരക്ഷിതമായി പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം വിടണമെന്ന് േകാട്ടയം എസ്.പിക്ക് ഡിവിഷൻബെഞ്ച് നിർദേശം നൽകി.
പെണ്‍കുട്ടി തീവ്രവാദ ഗ്രൂപ്പിെൻറ തടങ്കലിലാണെന്നും സിറിയയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു പിതാവിെൻറ വാദം. ഇതിനിടയിൽ ഹരജിയില്‍ ഏഴാം എതിര്‍കക്ഷിയാക്കി ചേര്‍ത്തിരുന്ന സൈനബ എന്ന സ്ത്രീക്കൊപ്പം പോകാൻ പെണ്‍കുട്ടി താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് അവർക്കൊപ്പം പോകാൻ അനുവദിച്ചിരുന്നു. പെണ്‍കുട്ടി പാസ്പോര്‍ട്ട് എടുത്തിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്‍േറയും തന്നെയാരും അനധികൃതമായി തട്ടിയെടുക്കുകയോ തടങ്കലില്‍ പാര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നുള്ള പെണ്‍കുട്ടിയുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് അന്ന് ഡിവിഷന്‍ബെഞ്ച് പെൺകുട്ടിയെ പോകാൻ അനുവദിച്ചത്. ഇതിനിടയിലാണ് പെൺകുട്ടി മുസ്ലീം യുവാവുമായി 2016 ഡിസംബർ 19ന് വിവാഹിതയായത്. പുത്തൂർ ജുമാ മസ്ജിദ് ഖാദിയാണ് നിക്കാഹ് നടത്തിക്കൊടുത്തത്. കേസ് നിലവിലിരിക്കെ പെൺകുട്ടി വിവാഹിതയായ നടപടിയെ കോടതി വിമർശിച്ചിരുന്നു. പിന്നീട് വിധി പറയാൻ മാറ്റിയ കേസിലാണ് ഇപ്പോൾ വിധിയുണ്ടായത്.
പെൺകുട്ടിക്കും മാതാപിതാക്കൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും നിരന്തര നീരീക്ഷണമുണ്ടാകണമെന്നും വിധിന്യായത്തിൽ പറയുന്നു. പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റിയത് സംബന്ധിച്ച് പെരിന്തൽമണ്ണ, ചേർപ്പുളശേരി പൊലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള പരാതി സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കണമെന്ന് ഡി.ജി.പിക്ക് കോടതി നിർദേശം നൽകി. മതം മാറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കണം. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കുകയും സംഭവത്തിൽ കുറ്റവാളികളുണ്ടെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണം.
നേരത്തെ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അേന്വഷിക്കണം. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ വകുപ്പു തല നടപടിയെടുക്കണമെന്നും വിധിയിൽ പറയുന്നു. നേരത്തെ കോടതി ഉത്തരവ് പ്രകാരം സ്ഥാപനത്തെയും സംഭവത്തെയും കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെ ആരും നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയതല്ലെന്നും സ്വയം ഇസ്ലാമില്‍ ആകൃഷ്ടയായാണ് സത്യസരണിയിലത്തെിയതെന്നും പിന്നീട് സൈനബയുടെ സംരക്ഷണയില്‍ കഴിയുകയാണെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.