ഗോവിന്ദാപുരത്തെ ജാതിവിവേചനം: വീടുകളിലേക്ക്​​ തിരിച്ചെത്താൻ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ ഹൈകോടതി

െകാ​​ച്ചി: ജാ​​തി​​വി​​വേ​​ച​​ന​​ത്തി​​​െൻറ പേ​​രി​​ൽ ഗ്രാ​​മം വി​​ടേ​​ണ്ടി​​വ​​ന്ന പാ​​ല​​ക്കാ​​ട്​ മു​​ത​​ല​​മ​​ട ഗോ​​വി​​ന്ദാ​​പു​​രം അം​​ബേ​​ദ്ക​​ര്‍ കോ​​ള​​നി​​യി​​ലെ ച​​ക്ലി​​യ സ​​മു​​ദാ​​യ​​ക്കാ​​ർ​​ക്ക്​ തി​​രി​​കെ വീ​​ടു​​ക​​ളി​​ലെ​​ത്താ​​ൻ പൊ​​ലീ​​സ്​ സം​​ര​​ക്ഷ​​ണ​​ത്തി​​ന്​ ഹൈ​​കോ​​ട​​തി ഉ​​ത്ത​​ര​​വ്.  മു​​തി​​ർ​​ന്ന ജാ​​തി​​ക്കാ​​രു​​ടെ അ​​ക്ര​​മ​​ത്തി​​നും വി​​വേ​​​ച​​ന​​ത്തി​​നും വി​​ധേ​​യ​​രാ​​യ​​തി​​നെ തു​​ട​​ർ​​ന്ന്​ പു​​റ​​ന്ത​​ള്ള​​പ്പെ​​ട്ട​​വ​​ർ​​ക്ക്​ സു​​ര​​ക്ഷി​​ത​​മാ​​യി വീ​​ടു​​ക​​ളി​​ലെ​​ത്തി സാ​​ധാ​​ര​​ണ ജീ​​വി​​തം ന​​യി​​ക്കാ​​ൻ​ മ​​തി​​യാ​​യ പൊ​​ലീ​​സ്​ സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​നാ​​ണ്​ ഡി.​​ജി.​​പി, പാ​​ല​​ക്കാ​​ട്​ എ​​സ്.​​പി, ഡി​​വൈ.​​എ​​സ്.​​പി എ​​ന്നി​​വ​​ർ​​ക്ക്​ സിം​​ഗി​​ൾ ബെ​​ഞ്ച്​ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്. പ്ര​​ദേ​​ശ​​ത്ത്​ ജാ​​തി ​വി​​വേ​​ച​​ന​​ത്തി​​​െൻറ ഭാ​​ഗ​​മാ​​യ അ​​യി​​ത്താ​​ച​​ര​​ണ​​വും അ​​ക്ര​​മ​​വും ന​​ട​​ക്കു​​ന്നു​​വെ​​ന്ന ആ​​രോ​​പ​​ണ​​ത്തെ​​ക്കു​​റി​​ച്ച്​​ കേ​​ന്ദ്ര, സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ളും മു​​ത​​ല​​മ​​ട പ​​ഞ്ചാ​​യ​​ത്തും അ​​ട​​ക്ക​​മു​​ള്ള എ​​തി​​ർ​​ക​​ക്ഷി​​ക​​ളോ​​ട്​ വി​​ശ​​ദീ​​ക​​ര​​ണ​​വും തേ​​ടി. 

ഗോ​​വി​​ന്ദാ​​പു​​ര​​ത്തെ ജാ​​തി​​വി​​വേ​​ച​​​ന​​ത്തെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നും വീ​​ടു​​ക​​ളി​​ൽ സു​​ര​​ക്ഷി​​ത​​മാ​​യി താ​​മ​​സി​​ക്കാ​​ൻ പൊ​​ലീ​​സ്​ സം​​ര​​ക്ഷ​​ണം ന​​ൽ​​ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട്​ അം​​ബേ​​ദ്​​​ക​​ർ കോ​​ള​​നി​​വാ​​സി​​ക​​ളും ച​​ക്ലി​​യ സ​​മു​​ദാ​​യ​​ക്കാ​​രു​​മാ​​യ ശി​​വ​​രാ​​ജ്, ശെ​​ന്തി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​രും ന​​ൽ​​കി​​യ ഹ​​ര​​ജി​​ക​​ളി​​ലാ​​ണ്​ കോ​​ട​​തി​​യു​​ടെ ഇ​​ട​​പെ​​ട​​ൽ. സാ​​മൂ​​ഹി​​ക നീ​​തി വ​​കു​​പ്പി​​ൽ​​നി​​ന്ന്​ അ​​നു​​വ​​ദി​​ച്ച ഫ​​ണ്ട്​ പ​​ട്ടി​​ക ജാ​​തി​​ക്കാ​​രാ​​യ ത​​ങ്ങ​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നാ​​യി വി​​നി​​യോ​​ഗി​​ക്കാ​​തെ ദു​​രു​​​പ​​യോ​​ഗം ചെ​​യ്യു​​ന്ന​​താ​​യി ഹ​​ര​​ജി​​യി​​ൽ പ​​റ​​യു​​ന്നു. ഉ​​യ​​ർ​​ന്ന ജാ​​തി​​യി​​ൽ​​പ്പെ​​ട്ട​​വ​​ർ വി​​വേ​​ച​​ന​​പ​​ര​​മാ​​യാ​​ണ്​ പെ​​രു​​മാ​​റു​​ന്ന​​ത്. പൊ​​തു​​ജ​​ല വി​​ത​​ര​​ണ സം​​വി​​ധാ​​ന​​ത്തി​​ൽ​​നി​​ന്ന്​ വെ​​ള്ള​​മെ​​ടു​​ക്കാ​​ൻ ച​​ക്ലി​​യ​​ർ​​ക്ക്​ അ​​വ​​കാ​​ശ​​മി​​ല്ല. ​

ക്ഷേ​​ത്ര​​ങ്ങ​​ളി​​ലും പൊ​​തു ശ്​​​മ​​ശാ​​ന​​ത്തി​​ലും അ​​യി​​ത്തം ക​​ൽ​​പ്പി​​ച്ചി​​രി​​ക്കു​​ന്നു. ചാ​​യ​​ക്ക​​ട​​ക​​ളി​​ൽ പോ​​ലും പ്ര​​ത്യേ​​ക സ്​​​ഥ​​ല​​വും ഗ്ലാ​​സും പാ​​ത്ര​​ങ്ങ​​ളു​​മൊ​​ക്കെ​​യാ​​ണ്​ ഉ​​ള്ള​​ത്. രൂ​​ക്ഷ​​മാ​​യ വി​​വേ​​ച​​ന​​വും അ​​യി​​ത്ത​​വും ന​​ട​​മാ​​ടി​​യി​​ട്ടും പ​​രാ​​തി​​ക​​ളി​​ൽ ഒ​​രു ന​​ട​​പ​​ടി​​യും മു​​ത​​ല​​മ​​ട പ​​ഞ്ചാ​​യ​​ത്ത്​ സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. പ​​ട്ടി​​ക വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കെ​​തി​​രാ​​യ അ​​തി​​ക്ര​​മ​​ത്തി​​​നെ​​തി​​രെ കേ​​സെ​​ടു​​ക്കാ​​ൻ ബാ​​ധ്യ​​സ്​​​ഥ​​രാ​​യ പൊ​​ലീ​​സ്​ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്ന്​ മാ​​ത്ര​​മ​​ല്ല, ച​​ക്ലി​​യ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ക​​ള്ള​​ക്കേ​​സി​​ൽ കു​​ടു​​ക്കു​​ക​​യു​​മാ​​ണ്. 

ഗ്രാ​​മ​​ത്തി​​ൽ താ​​മ​​സി​​ക്കാ​​ൻ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​യ​​തി​​നാ​​ൽ ഒ​​രു ക്ഷേ​​ത്ര​​ത്തി​​ലും പ​​രി​​സ​​ര​​ത്തു​​മാ​​യാ​​ണ്​ ത​​ങ്ങ​​ൾ ക​​ഴി​​യു​​ന്ന​​ത്. സു​​ര​​ക്ഷി​​ത​​മാ​​യി വീ​​ടു​​ക​​ളി​​ലേ​​ക്ക്​ മ​​ട​​ങ്ങാ​​നും താ​​മ​​സി​​ക്കാ​​നും പൊ​​ലീ​​സ്​ സം​​ര​​ക്ഷ​​ണം ന​​ൽ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഹ​​ര​​ജി​​യി​​ലെ അ​​ടി​​യ​​ന്ത​​ര ആ​​വ​​ശ്യം. ഇൗ ​​ആ​​വ​​ശ്യ​​മാ​​ണ്​ കോ​​ട​​തി അ​​നു​​വ​​ദി​​ച്ച​​ത്.

Tags:    
News Summary - highcourt order in cast issue palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.