കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരെ കായൽ കൈയേറ്റം ആേരാപിക്കുന്ന ഹരജിയിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി. സാധാരണക്കാരനെതിരെയായിരുന്നു ആരോപണമെങ്കിൽ ഉടൻ നടപടിയുണ്ടാകുമായിരുന്നല്ലോയെന്ന് കോടതി വാക്കാൽ ചോദിച്ചു. റോഡരികിൽ താമസിക്കുന്നവരാണെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയേനെ. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ടോ, കൈയേറ്റത്തിന് തെളിവ് ലഭിച്ചിട്ടുണ്ടോ, തെളിവുണ്ടെങ്കിൽ ഏതുതരം കൈയേറ്റമാണ് നടന്നിട്ടുള്ളത് തുടങ്ങിയ ചോദ്യങ്ങളും ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു.
കൈയേറ്റം വ്യക്തമായിട്ടും മന്ത്രി തോമസ് ചാണ്ടിക്കും അദ്ദേഹം ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കുമെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് അഖിലേന്ത്യ കിസാന്‍സഭ തൃശൂര്‍ ജില്ല കമ്മിറ്റി അംഗം ടി.എന്‍. മുകുന്ദനാണ് കോടതിയെ സമീപിച്ചത്.
ആരോപണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി മറുപടി നൽകിയതോടെ അന്വേഷണത്തിെൻറ നിലവിലെ സ്ഥിതിയും കൈയേറ്റത്തിെൻറ സ്വഭാവവും വിശദീകരിക്കാൻ കോടതി നിർദേശിച്ചു. അന്വേഷണ ഭാഗമായി ജില്ല കലക്ടര്‍ ഭാഗിക സർേവ നടത്തിയതായി സർക്കാർ അറിയിച്ചു. വെള്ളം ഇറങ്ങിയശേഷമേ സർേവ പൂര്‍ത്തിയാക്കാനാവൂ. അന്വേഷണത്തിന് ശേഷമേ തോമസ് ചാണ്ടിക്കെതിരെ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാനാവൂ.
കലക്ടറുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് സർക്കാറിെൻറ ഇരട്ട നിലപാടിനെതിരെ കോടതി വിമർശനമുന്നയിച്ചത്. നിയമം എല്ലാവർക്കും ഒരുപോലെയാണ്. തുല്യനീതി ഉറപ്പാക്കാനാണ് കോടതി പ്രവർത്തിക്കുന്നത്. കലക്ടറുടെ റിപ്പോർട്ട് വന്നിട്ട് അതിെൻറ നിയമ സാധുത പരിശോധിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ നിലവിലുള്ള സമാന സ്വഭാവമുള്ള ഹരജികളെല്ലാം ഒരുമിച്ച് പരിഗണിക്കുന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസിെൻറ പരിഗണനയ്ക്കു വിടുകയാണെന്നും അനുവദിച്ചാൽ വ്യാഴാഴ്ച ഇവ പരിഗണിക്കാമെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തംഗം ബി.കെ. വിനോദ്, കരിവേലി പാടശേഖര സമിതി എന്നിവരും ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.