മ​ക്ക​ൾ ന​ഷ്​​ട​പ്പെ​ട്ടവ​ർ നീ​തി​നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​െൻറ ആ​ദ​ര​വി​ന്​ അ​ർ​ഹ​രെ​ന്ന്​ ഹൈ​കോ​ട​തി

​കൊ​ച്ചി: മ​ക്ക​ൾ ന​ഷ്​​ട​പ്പെ​ട്ട​തി​​െൻറ ദുഃ​ഖം പേ​റു​ന്ന​വ​രോ​ട്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ർ ആ​ദ​ര​വ്​ പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. വി​ചാ​ര​ണ സം​വി​ധാ​ന​ത്തി​ൽ​നി​ന്ന്​ അ​വ​ർ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്നു​ണ്ട്. ജീ​വി​ത​ത്തി​ലേ​ക്കു​ള്ള അ​വ​രു​ടെ തി​രി​ച്ചു​വ​ര​വി​ന്​ ഉൗ​ർ​ജം പ​ക​രാ​ന​ും നീ​തി​നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​ന്​ ക​ഴി​യ​ണം. ക​ർ​ണാ​ട​ക​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്​  വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഡെ​ന്നി​സ്​ തോ​മ​സ്​ 2006ൽ ​ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്​ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​​ൽ എ.​ഡി.​ജി.​പി​യു​ടെ സ​മ​ഗ്ര പ​രി​ശോ​ധ​ന​ക്ക്​ ഉ​ത്ത​ര​വി​ട്ടാ​ണ്​​  സിം​ഗി​ൾ ​െബ​ഞ്ചി​​െൻറ നി​രീ​ക്ഷ​ണം.

പൊ​ലീ​സ്​ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സി.​ബി.​െ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ മാ​താ​പി​താ​ക്ക​ളാ​യ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി ടി.​ഇ.​ തോ​മ​സും എ.​എ​ക്​​സ്. വി​റോ​ണി​യും ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. മു​ങ്ങി​മ​ര​ണ​മാ​െ​ണ​ന്ന നി​ഗ​മ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച്​ അ​​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ശ​രീ​ര​ത്തി​ൽ ആ​ൽ​ക്ക​ഹോ​ൾ അം​ശം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ്​ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​െ​ട്ട​ന്നും ആ​രെ​ങ്കി​ലും കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നും പൊ​ലീ​സ്​ ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

മ​ക്ക​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സ​ഹി​ക്കാ​വു​ന്ന​തി​ല​ധി​കം വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന ദു​ര​ന്ത​മാ​ണെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​വ​രു​ടെ ക​ണ്ണീ​െ​രാ​പ്പാ​നും ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നും പ​ര്യാ​പ്​​ത​മാ​യ നീ​തി​നി​ർ​വ​ഹ​ണ സം​വി​ധാ​ന​മ​ല്ല നി​ല​വി​ലു​ള്ള​ത്. ക്രി​മി​ന​ൽ ന​ട​പ​ടി​​ക്ര​മ​ങ്ങ​ൾ​ക്ക്​ പു​റ​ത്താ​ണ്​ ഇ​പ്പോ​ൾ ഇ​ര​ക​ളാ​യ​വ​രു​ടെ സ്​​ഥാ​നം. എ​ന്നാ​ൽ, നീ​തി​നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ര​ക​ളെ കാ​ണു​ന്ന​ത്. മ​ക്ക​ൾ ന​ഷ്​​ട​പ്പെ​ട്ട്​ വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ക​ണ്ണീ​െ​രാ​പ്പാ​നു​ള്ള ബാ​ധ്യ​ത നീ​തി​നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​നു​ണ്ട്. മ​ക്ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹ​ര​ജി​ക്കാ​രു​​യ​ർ​ത്തു​ന്ന സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​യും കേ​ൾ​ക്കു​ക​യും പ​രി​ഹ​രി​ക്കു​ക​യും വേ​ണം. സം​ശ​യ​ങ്ങ​ൾ തെ​റ്റാ​യി​രു​ന്നെ​ങ്കി​ൽ കാ​ര്യ​കാ​ര​ണ സ​ഹി​തം അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. അ​ന്വേ​ഷ​ണ​ത്തി​​െൻറ വി​ശ്വാ​സ്യ​ത അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണം സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ദ​ക്ഷി​ണ മേ​ഖ​ല എ.​ഡി.​ജി.​പി​യോ​ട്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. മേ​യ്​ 31നു​മു​മ്പ്​ ന​ട​പ​ടി​ക​ൾ തീ​ർ​ത്ത്​ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം. ഇ​തി​നു​ശേ​ഷം തു​ട​ര​ന്വേ​ഷ​ണം വേ​ണ്ട​തു​ണ്ടോ​യെ​ന്ന്​ അ​റി​യി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ സ​മ​യം വേ​ണ്ട​തു​ണ്ടെ​ങ്കി​ൽ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - highcourt statement on engeenering student death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.