ഹിജാബ്​ ലോകത്തെവിടെയും നിരോധിത വസ്ത്രമല്ല -കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോകത്തെവിടെയും ഹിജാബ് നിരോധിത വസ്ത്രമല്ലെന്നും അവധാനതയോടെയാണ് സുപ്രീം കോടതി ഈ വിഷയത്തെ കാണുന്നതെന്നും മുസ്​ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹിജാബ് കേസ് വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വസ്ത്രധാരണ രീതിയും ഭക്ഷണ രീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്റെ പ്രശ്നമാണ്​. വേഷത്തിനോ വിശ്വാസത്തിനോ ജീവിത രീതിക്കോ നിരോധനം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശം നിരോധിക്കുന്നതിന് തുല്യമാണ്. അത് അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തിന് അപഖ്യാതി ഉണ്ടാക്കും. ഹിജാബ് കേസ് വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്. സുപ്രീം കോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. വിധിക്കുവേണ്ടി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Hijab is not a prohibited garment anywhere in the world - Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.