അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്നുവെന്ന്; ബി. ​ഗോ​പാ​ല​കൃ​ഷ്‌​ണ​നെ​തിരെ ഹിന്ദു ​ഐക്യവേദി നേതാവിന്‍റെ പരാതി

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ തു​ട​ർ​ന്ന് അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് ബി.​ജെ.​പി സം​സ്ഥാ​ന വ​ക്താ​വ്‌ ബി. ​ഗോ​പാ​ല​കൃ​ഷ്‌​ണ​നെ​തിരെ ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​െൻറ കു​ടും​ബ​ത്തെ​യും അ​മ്മ​യേ​യും ആ​ക്ഷേ​പി​ച്ച​താ​യി ആ​രോ​പി​ച്ച്‌ ഹി​ന്ദു​ഐ​ക്യ​വേ​ദി തൃ​ശൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​കേ​ശ​വ​ദാ​സാ​ണ്‌ ‌സി​റ്റി പൊ​ലീ​സ്‌ ക​മീ​ഷ​ണ​ർ​ക്കും സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ൽ​കി​യ​ത്‌.

ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ബി.​ജെ.​പി​യു​ടെ സി​റ്റി​ങ്​ സീ​റ്റാ​യ കു​ട്ട​ൻ​കു​ള​ങ്ങ​ര ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. കേ​ശ​വ​ദാ​സി​െൻറ വീ​ട്ടി​ൽ ന​ട​ന്ന പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​െൻറ ചി​ത്രം പ​ങ്കു​വെ​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് േക​ശ​വ​ദാ​സ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

'പ്ര​സ്ഥാ​ന​ത്തെ ഒ​റ്റു​കൊ​ടു​ക്കു​ന്ന​ത്‌ സ്വ​ന്തം അ​മ്മ​യെ വി​ൽ​ക്കു​ന്ന​തി​ന്‌ തു​ല്യം. കു​ട്ട​ൻ​കു​ള​ങ്ങ​ര​യി​ൽ ബി.​ജെ.​പി​യെ തോ​ൽ​പ്പി​ച്ച​തി​െൻറ ആ​ഘോ​ഷം' എ​ന്നി​ങ്ങ​നെ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.