ആശ സമരത്തിന് എച്ച്.എം.എസിന്റെ പൂർണ പിന്തുണ

ആശ സമരത്തിന് എച്ച്.എം.എസിന്റെ പൂർണ പിന്തുണ

തിരുവനന്തപുരം: ആശാവർക്കന്മാരുടെ രാഷ്ട്രീയം എന്തായാലും മതം ഏതായാലും സമുദായം ഏതായാലും അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ, അവർക്ക് അനുവദിച്ചു കൊടുക്കേണ്ട അടിസ്ഥാനപരമായിട്ടുള്ളതാണ് എച്ച്.എം.എസ്. അതിനാൽ ഈ സമരത്തിനെ എച്ച്.എം.എസ് എന്ന ദേശീയ ട്രേഡ് യൂനിയൻ പ്രസ്ഥാനം പൂർണമായും പിന്തുണക്കുന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കലെ ആശ സമരവേദിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സമരത്തെ ആര് ആക്ഷേപിച്ചാലും പരാജയപ്പെടുത്താനായി ഇതിനുമേൽ എത്ര കുറ്റം ചുമത്താൻ ശ്രമിച്ചാലും കേരളത്തിലെ 99 ശതമാനം ജനങ്ങളും സമരത്തോടൊപ്പം ആണെന്നുള്ള കാര്യം തിരിച്ചറിയണം, സമരവുമായി ശക്തമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലുള്ള, തൊഴിലിടങ്ങളിൽ പോയി പരിചയമില്ലാത്ത, ട്രേഡ് യൂനിയൻ പ്രവർത്തനം നടത്തിയിട്ടില്ലാത്ത സമരങ്ങളിൽ പങ്കെടുത്തിട്ടില്ലാത്ത വീടുകളിലെ സ്ത്രീകൾ പോലും ആശാവർക്കർമാരോട് ഗവൺമെൻ്റ് കാണിക്കുന്ന അനീതിക്കെതിരെ അവരുടെ പ്രതിഷേധ സ്വരം ഉയർത്തുന്നുണ്ട്.

കഴിഞ്ഞ സംസ്ഥാന ബജറ്റിന് മുൻപ് കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് വളരെ വ്യക്തമായ കേരളത്തിലെ ധനകാര്യ മന്ത്രിയുടെ മുന്നിൽ അസംഘടിത മേഖലയിൽ ആശമാർ ഉൾപ്പെടെയുള്ള, ആയിരക്കണക്കിന് തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വളരെ വ്യക്തമായി പറയുകയും ഓണറേറിയം അല്ല തൊഴിലാളികൾ ആയതുകൊണ്ട് ശമ്പളമാണ്, വേതനമാണ് നൽകേണ്ടത് എന്നും അത് ഒന്നാം തീയതി നൽകാനുള്ള ഏർപ്പാട് ഉണ്ടാക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന ബജറ്റിൽ അതിന് അനുയോജ്യമായ യാതൊരു തീരുമാനങ്ങളും ഉണ്ടായില്ല. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയാണ് ആശമാർ പണിയെടുക്കുന്നത്. നിയമിക്കുന്നത്, പിരിച്ചുവിടുന്നത്, ഭീഷണിപ്പെടുത്തുന്നത് എല്ലാം കേരളത്തിലെ ഗവൺമെൻറ് ആകുമ്പോൾ, തൊഴിലാളികളുടെ ന്യായമായ ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്വവും ആശാവർക്കർമാരുടെ ശമ്പളം ഉയർത്താനുള്ള ഉത്തരവാദിത്വവും ഉണ്ട് എന്നുള്ള കാര്യം ആര് മറച്ചു വെച്ചാലും അത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - HMS's full support for the Asha Samara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.