തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളുടെ സമഗ്രവികസനത്തിന് 1759. 84 കോടിയുടെ ഭരണാനുമതി നല്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 717.29 കോടി രൂപയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിക്ക് 70.72 കോടിയും കോട്ടയം ജനറല്‍ ആശുപത്രിക്ക് 219.90 കോടിയും വയനാട് മെഡിക്കല്‍ കോളജിന് 625. 38 കോടിയും മാവേലിക്കര ജില്ലാ ആശുപത്രിക്ക് 126.55 കോടി രൂപയുമാണ് കിഫ്ബി വഴി അനുവദിച്ചത്. മെഡിക്കല്‍ കോളജുകളിലും, ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികളിലും കിഫ്ബി സഹായത്തോടെ അടിസ്ഥാനസൗകര്യങ്ങളും ചികിത്സാസൗകര്യങ്ങളും വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഭരണാനുമതി നല്‍കിയതെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന് തുക അനുവദിച്ചത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയുടെ പ്രധാനകെട്ടിടത്തിെൻറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ആശുപത്രിയിലെ മൊത്തം അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കുമാണ് തുക. കെട്ടിടനിർമാണം, ജലവിതരണം, സോളാര്‍, മെഡിക്കല്‍ ഗ്യാസ് തുടങ്ങിയവക്കാണ് കോട്ടയം ജനറല്‍ ആശുപത്രിക്ക് പണം അനുവദിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രി, അക്കാദമിക് ബ്ലോക്ക്, അക്കോമെഡേഷന്‍ ബ്ലോക്ക് വിഭാഗങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വയനാട് മെഡിക്കല്‍ കോളജിന് തുക. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിെൻറ നിര്‍മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് മാവേലിക്കര ജില്ലാ ആശുപത്രിക്ക് പണം അനുവദിച്ചത്. ഭരണാനുമതി നല്കിയ എല്ലാ ആശുപത്രികളിലെയും നിർമാണപ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.