പമ്പയിലെ ഹോട്ടൽ
പമ്പ: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധ. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇതേ തുടർന്ന്, പമ്പ ത്രിവേണി മണപ്പുറത്ത് പ്രവർത്തിക്കുന്ന കോഫീ ലാൻഡ് ഹോട്ടൽ ശനിയാഴ്ച ഉച്ചയോടെ അധികൃതർ പൂട്ടിച്ചു. കൊല്ലം ശൂരനാട് നോർത്ത് വല്ല്യത്ത് വീട്ടിൽ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.
വെള്ളി, ശനി ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11.40ന് ഹോട്ടലിലെത്തി പരിശോധന നടത്തി കട പൂട്ടുകയായിരുന്നു. കടയുടെ ലൈസൻസിക്കെതിരെ പമ്പാ പൊലീസ് കേസെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു. പോലീസ് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.