( പ്രതീകാത്മക ചിത്രം )
ആലങ്ങാട്: പോത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഹോട്ടൽ വ്യാപാരി മരിച്ചു. കൊങ്ങോര്‍പ്പിള്ളി കശുവിന്‍കൂട്ടത്തില്‍ വീട്ടില്‍ കെ.എ. ബാലകൃഷ്ണനാണ് (73) മരിച്ചത്.
വീടിനോട് ചേർന്ന കെട്ടിടത്തില്‍ ചായക്കട നടത്തുന്ന ബാലകൃഷ്ണന്‍ തന്നെയാണ് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കെട്ടുന്ന പോത്തിന് തീറ്റയും വെള്ളവും കൊടുക്കാറുള്ളത്. വെള്ളിയാഴ്ച രാവിലെ പോത്തിനെ മാറ്റിക്കെട്ടാൻ പോയ ബാലകൃഷ്ണനെ കാണാതായതോടെ ഭാര്യ ഉഷ അന്വേഷിച്ച് ചെന്നപ്പോഴാണ് പോത്തിനടുത്ത് പരിക്കേറ്റ നിലയിൽ കണ്ടത്. ഉടൻ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയിലും ദേഹത്തും പരിക്കേറ്റ പാടുകളുണ്ട്. പോത്ത് ആക്രമിച്ചതാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. മക്കൾ: രഞ്ജിത്, ശ്രീജിത്. മരുമകൾ: ബീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.