നീലേശ്വരം: നഗരത്തിലെ ഹോട്ടലുകളിൽ ഓരോന്നിനും പല വിലകൾ. ഇങ്ങനെ ഭക്ഷണസാധനങ്ങൾക്ക് അന്യായ വിലയാണ് ഈടാക്കുന്നത്. ഒരു ചർച്ചയും നടത്താതെ നഗരത്തിലെ ചില ഹോട്ടലുടമകളാണ് വിലവർധന വരുത്തുന്നത്. ജില്ലയിൽ മറ്റൊരു നഗരത്തിലുമില്ലാത്ത വിലയാണ് ചില ഹോട്ടലുകളിൽ. ചായ, എണ്ണക്കടികൾ, മറ്റ് പലഹാരങ്ങൾ എന്നിവക്ക് നഗരത്തിൽ പ്രവർത്തിക്കുന്ന ഓരോ ഹോട്ടലിലും തോന്നുംപോലെയാണ് ഈടാക്കുന്നത്. ഹൈവേ ജങ്ഷനിലെ വെജിറ്റേറിയൻ ഹോട്ടലുടമയാണ് നീലേശ്വരത്ത് ഏറ്റവുമധികം വില ഈടാക്കുന്നത്.
ചില ഹോട്ടലുകളിൽ ചായക്കും കടിക്കും 12 വാങ്ങുമ്പോൾ ചിലർ 15 രൂപവരെ വാങ്ങുന്നുണ്ട്. ഊണിന് 80 രൂപയായാണ് ഒറ്റയടിക്ക് ഒരു ഹോട്ടൽ വർധിപ്പിച്ചത്. നാരങ്ങ ജ്യൂസിന് 35 രൂപയാണ് ചില ഹോട്ടലുകളിൽ വാങ്ങുന്നത്. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന അന്യായ വിലവർധന അടിയന്തരമായും പിൻവലിക്കാൻ തയാറാകണമെന്നാണ് ജനങ്ങളുടെ പക്ഷം.
നഗരത്തിലെ ഹോട്ടലുകളിൽ ചായ, ചെറുകടി, മറ്റ് പലഹാരങ്ങൾ എന്നിവക്ക് വില ഏകീകരണം കൊണ്ടുവരണമെന്ന് ഡി.വൈ.എഫ്.ഐ നീലേശ്വരം സെൻട്രൽ കമ്മിറ്റി സെക്രട്ടറി അനീഷ് മുണ്ടേമ്മാട് ആവശ്യപ്പെട്ടു. നഗരസഭ അടിയന്തരമായും ഹോട്ടലുടമകളുടെ യോഗം വിളിച്ചുചേർത്ത് വിഷയം ചർച്ചചെയ്ത് വിലവർധന പിൻവലിക്കാൻ ആവശ്യപ്പെടണമെന്നും അനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.