രാം​ദ​ന്‍,  സൂ​ര​ജ് ബാ​ഡ്ജ​ര്‍

ബലൂണ്‍ കച്ചവടത്തിന്റെ മറവില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച: മൂന്നംഗ സംഘം പിടിയില്‍

കൊച്ചി: ബലൂണ്‍ കച്ചവടത്തിന്റെ മറവില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ മൂന്ന് രാജസ്ഥാന്‍ സ്വദേശികളെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാക്കളില്‍ ഒരാള്‍ 15കാരനാണ്. രാജസ്ഥാന്‍ വെയില്‍വാഡ രാംദന്‍ (48), അജ്മീര്‍ സ്വദേശി സൂരജ് ബാഡ്ജര്‍ (19) എന്നിവരാണ് മറ്റ് പ്രതികൾ. ഇവര്‍ക്കൊപ്പം പിടിയിലായ 15കാരനെ സി.ഡബ്ല്യു.സി മുമ്പാകെ ഹാജരാക്കും.

കഴിഞ്ഞ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. നാലംഗ മോഷണസംഘം പച്ചാളം ലൂര്‍ദ് ആശുപത്രിക്ക് സമീപം പൂട്ടിക്കിടന്ന വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുകയായിരുന്നു.

കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 5,000 രൂപ ഇവർ കവർന്നു. എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്.ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാക്കള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തി മെമുവില്‍ പാലക്കാട് വരെ സഞ്ചരിച്ച വിവരം ലഭിച്ചു.

തുടര്‍ന്ന് അങ്കമാലി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. കടന്നുകളഞ്ഞ ഒരാള്‍ക്കായി അന്വേഷണം ആരംഭിച്ചു. തെരുവോരത്ത് ബലൂൺ കച്ചവടത്തിനായി തമ്പടിച്ചിരിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തിലെ അംഗങ്ങളാണ് മോഷ്ടാക്കള്‍. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. സി.പി.ഒമാരായ വിബിന്‍, റിനു മുരളി, ലിബിന്‍ രാജ്, തങ്കരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി.

Tags:    
News Summary - House burglary under the guise of balloon trade: Three-member gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.