ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണു; തിരുനാവായയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

തിരുനാവായ: പട്ടർനടക്കാവിൽ വീടിന്റെ ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് സ്ത്രീ മരിച്ചു. നമ്പിയാംകുന്ന് കരിങ്കപ്പാറ അബൂബക്കറിന്റെ ഭാര്യ സുഹറ (46) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് സംഭവം. തിരൂരിൽനിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് കിണറ്റിൽനിന്ന് പുറത്തെടുത്തത്. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ.

പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. നേരത്തേ എടക്കുളത്താണ് ഇവർ താമസിച്ചിരുന്നത്. മക്കൾ: സഫീർ, സഫൂറ, സജ്ന. മരുമക്കൾ: നിമ, ജാഫർ, ഫാജിസ്.

Tags:    
News Summary - Housewife dies after falling from roof of house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.