കോട്ടയം: വീട്ടമ്മയെ കെട്ടിയിട്ട് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്.സമാന രീതിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്. ബുധനാഴ്ച അയര്‍ക്കുന്നം ചേന്നാമറ്റം പുത്തന്‍പുരയ്ക്കല്‍ റിട്ട. അധ്യാപകന് ജോസിെൻറ ഭാര്യ ലിസമ്മയെ (60) കെട്ടിയിട്ട് 29 പവന് അപഹരിച്ച കേസിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
സംഭവം നടന്ന വീടിനു സമീപം സി.സി ടി.വി കാമറകള്‍ ഇല്ലെങ്കിലും അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലെ കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചാണു പരിശോധന നടക്കുന്നത്.സമാന രീതിയില്‍ കവര്‍ച്ച നടത്തിയവരെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സംഭവസമയം പ്രദേശത്തുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
അയര്‍ക്കുന്നം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ജസ്റ്റിന് ജോണിെൻറ നേതൃത്വത്തില്‍ രണ്ടു സംഘമായി തിരിഞ്ഞാണ് അന്വേഷണം. സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍നിന്നും രണ്ടുപേരെ വീതം സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ടെന്ന പേരില്‍ എത്തിയ യുവാവാണ് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ ലിസമ്മ പോയപ്പോള്‍ പിന്നാലെയെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്. അണിഞ്ഞിരുന്ന അഞ്ചു പവന് മാല, രണ്ടു കമ്മൽ, മോതിരം എന്നിവയും അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും കവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.