കൊല്ലം: കുടിവെള്ളം ശേഖരിക്കാൻ മകനൊപ്പം പോയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചു. കാവനാട് പുത്തൻ തുരുത്തിൽ മണക്കാട്ടിൽ പുതു വയലിൽ സെബാസ്റ്റ്യന്‍റെ ഭാര്യ സന്ധ്യ( 44) ആണ് മരിച്ചത്.
മത്സ്യകച്ചവടക്കാരിയായിരുന്ന സന്ധ്യ. രാവിലെ വീട്ടിലേക്ക് കുടിവെള്ളം ശേഖരിക്കാൻ പുറപ്പെടുകയായിരുന്നു. മറുകരയിലെ പാലമൂട്ടി കടവിലെ പ്ലാന്‍റിൽ വെള്ളമെടുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. കുടിവെള്ളവുമായി വരുമ്പോൾ വള്ളം മറിയുകയായിരുന്നു. ഉടൻ കടത്ത് വള്ളക്കാർ വലിയ വള്ളം കൊണ്ട് വന്ന് രണ്ട് പേരെയും കരയിലെത്തിച്ചു. ഓട്ടോറിക്ഷയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴുത്തേക്കും സന്ധ്യ മരിച്ചിരുന്നു.
10 ദിവസമായി തുരുത്തുകളിൽ ജലക്ഷാമം രൂക്ഷമാണ്. ശാസ്താം കോട്ട ശുദ്ധജലമെത്തുന്ന പൈപ്പ് ലൈൻ ദിവസങ്ങൾക്ക് മുൻപ് ചവറ പാലത്തിന് സമീപം പൊട്ടിയതിനെ തുടർന്ന് ജലവിതരണം മുടങ്ങിയിരുന്നു. പുനർ നിർമ്മാണ പ്രവർത്തികൾ നടന്നുവരികയാണ്. ടാങ്കറിൽ എത്തിക്കുന്ന വെള്ളം നിശ്ചിത അളവിൽ മാത്രമാണ് തുരുത്തിലെ ഓരോ കുടുംബങ്ങൾക്കും നൽകുന്നത്.
മക്കൾ: എബി, സ്റ്റേനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.