രാഷ്ട്രീയ പാർട്ടികളുടെ എത്ര ബോർഡുകൾ നീക്കി, ഈ​ടാ​ക്കി​യ പി​ഴ, എ​ത്ര എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു?​; സർക്കാറിനോട്​ ഹൈകോടതി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സ്ഥാ​പി​ച്ച എ​ത്ര അ​ന​ധി​കൃ​ത ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കം​ ചെ​യ്​​തെ​ന്ന്​ ഹൈ​കോ​ട​തി. പാ​ർ​ട്ടി​ക​ൾ സ്ഥാ​പി​ച്ച അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളി​ൽ നീ​ക്കി​യ​വ എ​ത്ര, ഈ​ടാ​ക്കി​യ പി​ഴ, എ​ത്ര എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഒ​രാ​ഴ്ച​ക്ക​കം ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വി​ട്ടു.

ഓ​ൺ​ലൈ​നാ​യി ഹാ​ജ​രാ​യി​രു​ന്ന ത​ദ്ദേ​ശ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ശ​ർ​മി​ള മേ​രി ജോ​സ​ഫി​നാ​ണ് കോ​ട​തി നേ​രി​ട്ട്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന അ​ടു​ത്ത ബു​ധ​നാ​ഴ്ച പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

സു​ര​ക്ഷാ​പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ നീ​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ ഉ​ത്ത​ര​വി​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് സ​ർ​ക്കാ​റി​ന്‍റെ നി​ഷ്​​ക്രി​യ​ത്വ​മാ​ണെ​ന്ന്​ കോ​ട​തി വി​മ​ർ​ശി​ച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ പേ​ടി​ച്ചി​ട്ട്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ഒ​ന്നും ചെ​യ്യാ​നാ​വു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ എ​ന്ത്​ ചെ​യ്യാ​നാ​വു​മെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യോ​ട്​ കോ​ട​തി ആ​രാ​യു​ക​യും ചെ​യ്തു.

അ​ന​ധി​കൃ​ത ബോ​ർ​ഡ് ഒ​ന്നി​ന് 5000 രൂ​പ​യാ​ണ് പി​ഴ. ബോ​ർ​ഡു​ക​ൾ നി​ര​ത്തി​ൽ തു​ട​ർ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രി​ൽ​നി​ന്ന് തു​ക ഈ​ടാ​ക്കും. ബോ​ർ​ഡി​ന്റെ വ​ലി​പ്പ​ത്തി​ന​നു​സ​രി​ച്ച് പി​ഴ കൂ​ട്ട​ണം. ബോ​ർ​ഡു​ക​ൾ നീ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ഭ​യ​പ്പെ​ടേ​ണ്ട. ആ​രെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ൽ കോ​ട​തി സം​ര​ക്ഷ​ണം ന​ൽ​കും.

നേ​താ​ക്ക​ളു​ടെ മു​ഖ​മു​ള്ള ഫ്ല​ക്സു​ക​ൾ നീ​ക്കി​യാ​ൽ ഈ ​പ്ര​വ​ണ​ത​ക്ക്​ മാ​റ്റ​മു​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​ര​ത്ത​ട​ക്കം സ​ർ‌​ക്കാ​ർ സ്ഥാ​പി​ച്ച അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും നീ​ക്കി മാ​തൃ​ക കാ​ട്ടാ​ൻ ധൈ​ര്യ​മു​ണ്ടോ. ത​ങ്ങ​ൾ​ക്ക്​ ബോ​ർ​ഡ്​ വേ​ണ്ട​തി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കൂ. അ​ധി​കാ​രം വി​നി​യോ​ഗി​ക്കാ​ന​റി​യാ​മെ​ന്ന്​ ജ​ന​ങ്ങ​ളെ കാ​ണി​ച്ചു കൊ​ടു​ക്കു​ക​യാ​ണ്​ ചെ​യ്യേ​ണ്ട​ത്. അ​തോ​ടെ 99 ശ​ത​മാ​നം അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളും ഇ​ല്ലാ​താ​കും.

സ​ർ​ക്കു​ല​റു​ക​ൾ ഇ​റ​ക്കി​യ​തു​കൊ​ണ്ട്​ മാ​ത്രം കാ​ര്യ​മി​ല്ല. ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ 1.75 ല​ക്ഷം ബോ​ർ​ഡു​ക​ൾ നീ​ക്കി​യി​ട്ടു​ണ്ടെ​ന്നും 98 ല​ക്ഷം രൂ​പ പി​ഴ ക​ണ​ക്കാ​ക്കി​യെ​ന്നും പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. വി​ശ​ദീ​ക​ര​ണ​മ​ല്ല ന​ട​പ​ടി​യാ​ണ് ആ​വ​ശ്യ​മെ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും ന​ല്ല ധൈ​ര്യ​മാ​ണ്. നീ​ക്കം​ ചെ​യ്യേ​ണ്ട അ​ധി​കൃ​ത​ർ​ക്ക്​ അ​തി​ന്​ ധൈ​ര്യ​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Tags:    
News Summary - How many boards of political parties were removed? High Court to Kerala Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.