Muhammed Nishad

കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; ഹെറോയിൻ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ

കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടിയിൽ എക്സൈസ് നടത്തിയ ലഹരിവേട്ടയിൽ ഒരാൾ അറസ്റ്റിൽ. ചേലേമ്പ്ര കൊളക്കാട്ടുചാലി നീലാടത്ത് മലയിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (34) ആണ് അറസ്റ്റിലായത്.

നിഷാദിന്‍റെ കൈയ്യിൽ നിന്ന് 31 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. പ്രതിയെ നാളെ മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കും. എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിപീഷ് ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അബ്ദുൽ നാസർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടരായ പ്രജോഷ് കുമാർ, ജ്വോതിഷ് ചന്ദ്, മുഹമ്മദലി, പ്രശാന്ത്, പ്രിവന്‍റീവ് ഓഫീസർ ഷിജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് കുമാർ, വിനയൻ, വനിത സിവിൽ എക്സൈസ് ഇൻസ്പെക്ടർ മായാദേവി, ഡ്രൈവർ അനിൽ കുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - Huge drug bust in Kondotty; Heroin seized, one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.