കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം 2023’ പരിപാടിയിൽ ഒന്നരലക്ഷം യുവാക്കൾ പേര് രജിസ്റ്റർ ചെയ്തതായി ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30ന് തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടിലാണ് പരിപാടി.
സിനിമ താരം യഷ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ അടക്കം പ്രമുഖർ പങ്കെടുക്കുമെന്നും സംഘാടകർ പറഞ്ഞു. വൈകീട്ട് അഞ്ചിന് വില്ലിങ്ടൺ ഐലൻഡിൽ നാവികസേന വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വെണ്ടുരുത്തിപാലം കടന്ന് തേവരയിലെ വേദിയിലേക്ക് റോഡ് ഷോ ആയാണ് എത്തുക.
1.8 കിലോമീറ്ററാണ് റോഡ് ഷോ. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിലെ പ്രവർത്തകരെ പങ്കെടുപ്പിച്ച് റോഡ് ഷോ വിജയമാക്കാനുള്ള തീരുമാനത്തിലാണ് പാർട്ടി. തേവര അടക്കമുള്ള മേഖലയിൽ വൻസുരക്ഷ ക്രമീകരണമാണ് നടപ്പാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.