കൊച്ചി: അമിതവേഗതയിലും അശ്രദ്ധമായും വണ്ടിയോടിച്ച് അപകടമുണ്ടാക്കിയശേഷം പരിക്കേറ്റയാൾക്ക് ചികിത്സ ഉറപ്പാക്കാതെ കടന്നുകളഞ്ഞയാളെ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് കൊച്ചി സിറ്റി പൊലീസ് കമീഷണർക്കാണ് ഉത്തരവ് നൽകിയത്. നടപടികൾ സ്വീകരിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകണം. കേസ് ഫെബ്രുവരി നാലിന് പരിഗണിക്കും. ഡിസംബർ 28ന് കങ്ങരപ്പടിക്ക് സമീപമായിരുന്നു അപകടം.
മാധ്യമപ്രവർത്തകനായ എൻ.എ. ഉമർ ഫാറൂഖിെൻറ സ്കൂട്ടറിൽ മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു.പരാതിക്കാരെൻറ കൈ ഒടിഞ്ഞുതൂങ്ങിയത് കണ്ടിട്ടുപോലും ഇടിച്ച വാഹനം ഓടിച്ചിരുന്നയാൾ പരാതിക്കാരനെ ആശുപത്രിയിലെത്തിക്കാൻ തയാറായില്ല.
നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആശുപത്രിയിലെത്തിച്ചെങ്കിലും ഫോൺ നമ്പറോ വിലാസമോ നൽകാതെ ഇയാൾ മുങ്ങിയതായി പരാതിയിൽ പറയുന്നു. പരാതിക്കാരെൻറ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിൽ വാഹനം ഓടിച്ചിരുന്നത് പുക്കാട്ടുപടി സ്വദേശി ഫൈസലാണെന്ന് കണ്ടെത്തി.
പരാതിക്കാരൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒടിഞ്ഞ കൈയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ആർ.ടി.ഒക്കും തൃക്കാക്കര പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പൊലീസ് മൊഴിയെടുക്കാൻപോലും എത്തിയിട്ടില്ലെന്ന് ഉമർ ഫാറൂഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.