സ്ഥലം വിറ്റ് മക്കളെ വിവാഹം കഴിപ്പിച്ചയാൾക്ക്​ വീട് നൽകാൻ നിർദേശം

കൊല്ലം: സ്വന്തമായുണ്ടായിരുന്ന 20 സെൻറ് സ്ഥലവും വീടും വിറ്റ് മൂന്ന് പെൺമക്കളുടെ വിവാഹം നടത്തിയ നിർധന വയോധികന്​ ലൈഫ് മിഷനിൽ നിന്ന്​ വീട് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അഞ്ചൽ പനയഞ്ചേരി സ്വദേശി ശിവശങ്കരപ്പിള്ളക്ക് വീട് അനുവദിക്കണമെന്നാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി അഞ്ചൽ ഗ്രാമപയത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്.

ലൈഫ് മിഷൻ ലിസ്​റ്റിൽ പരാതിക്കാരൻ ഉൾപ്പെടാത്തതിനാൽ, ഗ്രാമസഭ നിർദേശിക്കാത്തത്​ മൂലമാണ്​ വീട്​ ലഭിക്കാതെ പോയത്​. ലൈഫ് മിഷനിൽ നിന്ന്​ അനുമതി ലഭിച്ചാലുടൻ പരാതിക്കാരനെ കൂടി ഉൾപ്പെടുത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു.

Tags:    
News Summary - human rights commission Suggested to give home to the man who sell home for daughters' marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.