ഉണ്ണികുളം പഞ്ചായത്ത്‌ 13ാം വാര്‍ഡില്‍ പ്ലാസ്​റ്റിക് ഷീറ്റുകൊണ്ട് മേല്‍ക്കൂര നിർമിച്ച

കുടിലിനു മുന്നില്‍ കുന്നത്ത് ലക്ഷ്മിയും ഭര്‍ത്താവ് കൃഷ്ണനും

'ലൈഫി'ല്‍ വീട് നിഷേധിച്ചു: ലക്ഷ്മിക്ക് വീട് നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍

എ​ക​രൂ​ല്‍: ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഇ​ടം നേ​ടി​യി​ട്ടും സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് വീ​ടി​നു​ള്ള അ​പേ​ക്ഷ അ​ധി​കൃ​ത​ര്‍ നി​ര​സി​ച്ച​പ്പോ​ള്‍ പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തി​ന് അ​നു​കൂ​ല​മാ​യി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​‍െൻറ ഇ​ട​പെ​ട​ല്‍. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത്‌ 13ാം വാ​ര്‍ഡി​ല്‍ എ​ക​രൂ​ല്‍ കു​ന്ന​ത്ത് ല​ക്ഷ്മി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ല​ക്ഷ്മി​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട് അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​ർ​ഹ​രാ​യ​വ​രെ മു​ഴു​വ​ൻ ഉ​ൾ​പ്പെ​ടു​ത്താ​നും ഭ​വ​ന​ര​ഹി​ത​ർ​ക്കെ​ല്ലാം പ്ര​യോ​ജ​നം ല​ഭി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

ല​ക്ഷ്മി​യും കു​ടും​ബ​വും ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ വീ​ട് നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി സ​ഹാ​യം തേ​ടി അ​ധി​കാ​രി​ക​ളു​ടെ മു​ന്നി​ൽ കൈ​നീ​ട്ടു​ക​യാ​ണ്. സാ​ങ്കേ​തി​ക കു​രു​ക്കി​ല്‍പ്പെ​ട്ട് വീ​ട് നി​ര്‍മാ​ണം നീ​ണ്ടു​പോ​യ​തോ​ടെ കു​ടും​ബ​ത്തി​െൻറ നെ​ഞ്ചി​ടി​പ്പ് കൂ​ടി. കു​ടും​ബ​ത്തി​‍െൻറ ജീ​വി​ത​ദു​രി​തം പ​രി​ഹ​രി​ക്കാ​ന്‍ ആ​രും തു​ണ​ക്കാ​തി​രു​ന്ന​പ്പോ​ഴാ​ണ് ഇ​വ​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ മു​മ്പാ​കെ പ​രാ​തി ന​ല്‍കി​യ​ത്.

പ​രാ​തി​ക്കാ​രി​യും ഭ​ർ​ത്താ​വ് കൃ​ഷ്ണ​നും മ​ക​നും ഭാ​ര്യ​യും കു​ഞ്ഞും പ്രാ​യ​മാ​യ മാ​താ​വു​മ​ട​ങ്ങു​ന്ന കു​ടും​ബം ചെ​റി​യ കൂ​ര​യി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. സി​മ​ൻ​റ്​ ക​ട്ട​കൊ​ണ്ട് ചു​മ​ര്‍ നി​ര്‍മി​ച്ച് അ​തി​നു​മു​ക​ളി​ല്‍ പ്ലാ​സ്​​റ്റി​ക് ഷീ​റ്റ് കൊ​ണ്ട് മേ​ല്‍ക്കൂ​ര​യു​ണ്ടാ​ക്കി​യാ​യി​രു​ന്നു കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്.

കി​ട​പ്പി​ലാ​യ അ​മ്മ​യെ പ​രി​ച​രി​ക്കാ​നും പ്ലാ​സ്​​റ്റി​ക് ഷീ​റ്റി​െൻറ ചൂ​ടി​ല്‍ നി​ന്ന്‍ ര​ക്ഷ​നേ​ടാ​നും പ്ര​യാ​സ​പ്പെ​ട്ട​പ്പോ​ള്‍ ഷെ​ഡി​ല്‍ വൈ​ദ്യു​തി ക​ണ​ക്​​ഷ​ന് അ​പേ​ക്ഷ ന​ല്‍കി​യ​തോ​ടെ​യാ​ണ് കു​ടും​ബ​ത്തി​െൻറ ദു​രി​തം തു​ട​ങ്ങു​ന്ന​ത്. വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്‍ ല​ഭി​ക്കാ​ന്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ല്‍കു​ന്ന​തി​ന് കെ​ട്ടി​ട ന​മ്പ​റി​നും അ​പേ​ക്ഷി​ച്ചി​രു​ന്നു.

കെ​ട്ടി​ട ന​മ്പ​ര്‍ അ​നു​വ​ദി​ച്ച​തോ​ടെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍നി​ന്ന്‍ പു​റ​ത്താ​യ​താ​യി പി​ന്നീ​ടാ​ണ്‌ കു​ടും​ബം അ​റി​യു​ന്ന​ത്. അ​വ​സാ​നം ക​മീ​ഷ​ന് പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു​വെ​ന്ന്‍ ല​ക്ഷ്മി പ​റ​ഞ്ഞു. കെ​ട്ടി​ട ന​മ്പ​ര്‍ കി​ട്ടി​യ​തി​നാ​ല്‍ കെ​ട്ടി​ട നി​കു​തി​യ​ട​ക്കാ​നും പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്നു. അ​തി​നി​ടെ പ്രാ​യ​മാ​യ അ​മ്മ ക​ല്യാ​ണി ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ മ​രി​ച്ചു. കു​ടും​ബ​ശ്രീ​യി​ല്‍നി​ന്ന്‍ ല​ക്ഷ്മി ലോ​ണെ​ടു​ത്താ​ണ് ചോ​ര്‍ന്നൊ​ലി​ക്കു​ന്ന വീ​ടി​െൻറ ഷീ​റ്റ് മാ​റ്റി​യി​ട്ട​ത്.

പ​രാ​തി​യെ തു​ട​ര്‍ന്ന്‍ ക​മീ​ഷ​ൻ ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. പ​രാ​തി​ക്കാ​രി ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഓ​ല​യും ഷീ​റ്റും കൊ​ണ്ട് നി​ർ​മി​ച്ച വീ​ട് പ​രാ​തി​ക്കാ​രി​ക്കു​ണ്ടെ​ന്നും വീ​ടി​ന് ന​മ്പ​ര്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. നി​ല​വി​ലെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം വീ​ട് അ​നു​വ​ദി​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത്‌ ന​ല്‍കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, വൈ​ദ്യു​തി കി​ട്ടാ​ന്‍വേ​ണ്ടി അ​നു​വ​ദി​ച്ച താ​ൽ​ക്കാ​ലി​ക ന​മ്പ​രാ​ണ് വീ​ടി​നു​ള്ള​തെ​ന്നും വീ​ടി‍െൻറ അ​വ​സ്ഥ ശോ​ച​നീ​യ​മാ​ണെ​ന്നും പ​രാ​തി​ക്കാ​രി ക​മീ​ഷ​നെ അ​റി​യി​ച്ചു.തു​ട​ര്‍ന്നാ​ണ് പ​ഞ്ചാ​യ​ത്തി​‍െൻറ അ​വ​കാ​ശ​വാ​ദം ക​മീ​ഷ​ന്‍ ത​ള്ളി​യ​ത്. അ​ർ​ഹ​ത​യു​ള്ള​തു​കൊ​ണ്ടാ​ണ് അ​വ​ർ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തെ​ന്ന് ക​മീ​ഷ​ൻ വി​ല​യി​രു​ത്തി.

പ​രാ​തി​ക്കാ​രി​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട് അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​മീ​ഷ​ന്‍ അം​ഗം പി. ​മോ​ഹ​ന​ദാ​സാ​ണ് പ​രാ​തി തീ​ര്‍പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ഇ​ട​പെ​ട്ട​തോ​ടെ വീ​ട് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ല​ക്ഷ്മി​യു​ടെ കു​ടും​ബം.

Tags:    
News Summary - Human Rights Commission wants Lakshmi to be given a house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.