ആലുവ: ദുരൂഹ സാഹചര്യത്തിൽ മുനമ്പംവഴി മത്സ്യബന്ധനബോട്ടിൽ കടന്നവർ ഇന്ത്യൻ തീരം വിട്ടതായി സൂചന ലഭിച്ചതായി എറണാകുളം റേഞ്ച് െഎ.ജി വിജയ് സാഖറെ. അന്വേഷണപുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദ േഹം. മുനമ്പംവഴി കടന്നവരെക്കുറിച്ചും ഇവരെ കൊണ്ടുപോയവരെക്കുറിച്ചും സൂചന ലഭിച്ച ിട്ടുണ്ട്. ഇവർ ഏങ്ങോട്ടാണ് പോയതെന്നത് ഇനിയും വ്യക്തമല്ല. അന്തർദേശീയ ഏജൻസികള ടക്കം ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. സംഘത്തിന് ബോട്ട് നൽകിയ ആളുകളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ്. ഇതിെൻറ ഭാഗമായി കേരളത്തിനുപുറത്ത് വിവിധ സ്ഥലങ്ങളിലേക്ക് സംഘങ്ങളെ അയച്ചിട്ടുണ്ട്. എറണാകുളം റൂറൽ എസ്.പി രാഹുൽ ആർ. നായർ, തൃശൂർ റൂറൽ എസ്.പി യതീഷ് ചന്ദ്ര, അഡീഷനൽ എസ്.പി, വടക്കേക്കര, മുനമ്പം സി.െഎ.മാർ എസ്.െഎമാർ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
മുനമ്പം മനുഷ്യക്കടത്ത്: ഇടനിലക്കാർ താമസിച്ചത് കൊടുങ്ങല്ലൂരിൽ
കൊടുങ്ങല്ലൂർ: മുനമ്പം മനുഷ്യക്കടത്തിലെ ഇടനിലക്കാരൻ ഉൾപ്പെടെ മുനമ്പത്ത് നിന്ന് ബോട്ട് വാങ്ങിയ രണ്ടുപേർ കൊടുങ്ങല്ലൂരിൽ സ്വകാര്യ ലോഡ്ജിൽ താമസിച്ച തെളിവുകൾ പൊലീസിന് ലഭിച്ചു. തെക്കേ നടയിൽ ഉപേക്ഷിക്കപ്പെട്ട ബാഗുകളിൽ നിന്ന് ലഭ്യമായ രണ്ട് ജനനസർട്ടിഫിക്കറ്റ് പകർപ്പുകൾ സിംഹള ഭാഷയിലുള്ളതും ശ്രീലങ്കൻ പേരുകളുമാണ് ഉണ്ടായിരുന്നത്. വിവരങ്ങൾ പൊലീസ് ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറി.
ബാഗുകൾ കണ്ടെത്തിയ സ്ഥലത്തിെൻറ അധികം അകെലയല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടലിലാണ് ഇടനിലക്കാരൻ ശ്രീകാന്തും സുഹൃത്ത് സെൽവനും താമസിച്ചിരുന്നത്. കഴിഞ്ഞ 28നാണ് ഇരുവരും ആദ്യം താമസിച്ചത്. വീണ്ടുമെത്തിയപ്പോൾ ഭാര്യമാരെന്ന് പരിചയപ്പെടുത്തിയ സ്ത്രീകളും ഉണ്ടായിരുന്നു. വന്നത് ചാത്തൻ സേവക്കാണെന്ന് പറഞ്ഞു. ഇൗ ഹോട്ടലും മറ്റൊരാൾ താമസിച്ചതായി കരുതുന്ന കൊടുങ്ങല്ലൂർ വടക്കേനടയിലെ േഹാട്ടലും പൊലീസ് പരിശോധിച്ചു. ശ്രീകാന്തും സെൽവനുമാണ് മുനമ്പത്ത് ജിബിൻ ആൻറണി എന്നയാളിൽ നിന്ന് ബോട്ട് വാങ്ങിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ അനിൽകുമാറിെൻറ പേരിലാണ് ബോട്ട് വാങ്ങിയത്. അനിൽകുമാർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.
12ന് പുലർച്ചെ രണ്ടിനാണ് കൊടുങ്ങല്ലൂർ തെക്കെനടയിൽ ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. ഇൗ സമയം ഒരു ട്രാവലർ പലവട്ടം വന്ന് പോകുന്നത് സമീപത്തെ സി.സി.ടിവിയിൽ കാണുന്നുണ്ടെങ്കിലും വ്യക്തതയില്ല. കൊടുങ്ങല്ലൂരിൽ വാഹനത്തിലെത്തിയ സംഘത്തിലും സ്ത്രീകളും ചെറിയ കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം.
മുഖ്യ ഇടനിലക്കാരൻ ശ്രീകാന്ത്?
കൊച്ചി: മുനമ്പം വഴി 43 അംഗ സംഘത്തെ കഴിഞ്ഞദിവസം ആസ്ട്രേലിയയിലേക്ക് അയച്ചതിെൻറ മുഖ്യ ഇടനിലക്കാരൻ കോവളം സ്വദേശി ശ്രീകാന്തെന്ന് സംശയം. ശ്രീകാന്തിെൻറയും സുഹൃത്ത് അനിൽകുമാറിെൻറയും ഉടമസ്ഥതയിലുള്ള ബോട്ടാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ചത്. ഏതാനും ദിവസംമുമ്പാണ് ഒരുകോടിയിലധികം രൂപ വിലയുള്ള ബോട്ടിെൻറ 30 ശതമാനം ഉടമസ്ഥാവകാശം അനിൽകുമാറിെൻറ പേരിലാക്കിയത്.
ശ്രീകാന്തും കുടുംബവും കഴിഞ്ഞദിവസം മുതൽ നാട്ടിലില്ല. പത്തോളം പേരുമായി കഴിഞ്ഞദിവസം രാത്രി ഇവിടെനിന്ന് വാഹനത്തിൽ കുടുംബസമേതം പോയെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം കൊച്ചിയിലെത്തിയ അനിൽകുമാറിനെ ഇന്നലെ ചോദ്യംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.